നിരന്തര ഭീഷണിയുണ്ട്; ഇന്നലെ സിപിഎമ്മുകാർ വീട്ടിലെത്തി; തനിക്കും വീട്ടുകാർക്കും എന്തും സംഭവിച്ചേക്കാമെന്ന് എരഞ്ഞോളിയിലെ യുവതി




കണ്ണൂർ: എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവതിയുടെ കുടുംബത്തിന് നേരെ ഭീഷണയുണ്ടെന്ന് ആരോപണം. സംഭവത്തെ കുറിച്ച് താൻ പ്രതികരിച്ചതിന് പിന്നാലെ നാട്ടിൽ ഒറ്റപ്പെടുത്താൻ തുടങ്ങി. തിനിക്കും കുടുംബത്തിനും എന്തും സംഭവിച്ചേക്കാൻ സാധ്യതയുണ്ടെന്നും പ്രദേശവാസിയായ സീന പറഞ്ഞു.

തന്റെയും കുടുംബത്തിന്റെയും നേരെ ഭീഷണിയുണ്ട്. ആക്രമിക്കപ്പെട്ടേക്കാമെന്ന് പേടിയുണ്ട്. തനിക്കും കുടുംബത്തിനും എന്ത് വേണമെങ്കിലും സംഭവിക്കാം. ഇതേകുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെ വീട്ടിലേക്ക് മെമ്പർ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകർ വീട്ടിലേക്ക് എത്തിയിരുന്നെന്നും സീന പറഞ്ഞു.

താൻ സംസാരിച്ചിരുന്നത് ഈ നാട്ടിലെ ഓരോരുത്തർക്കും വേണ്ടിയാണ്. താനാണ് ഇതേക്കുറിച്ച് സംസാരിച്ചത്. എന്തെങ്കിലും ഉണ്ടെങ്കിൽ തന്നോടാണ് സംസാരിക്കേണ്ടത്. വീട്ടുകാരോടല്ല ഇതേകുറിച്ച് സംസാരിക്കേണ്ടത്. കുടുംബത്തെ ഉപദ്രവിക്കരുത്. താൻ ഒരു പാർട്ടിയുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. തങ്ങൾക്ക് നാട്ടിൽ സമാധാനമായി ജീവിക്കണം എന്ന് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളതെന്നും സീന പറഞ്ഞു
Previous Post Next Post