രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തും; വയനാട്ടില്‍ മത്സരിക്കാന്‍ പ്രിയങ്ക



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തും. വസതിയില്‍ നടന്ന യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് തീരുമാനം അറിയിച്ചത്. തലമുറകളായി ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലിയെന്നും, രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുന്നതാണ് ഉചിതമായ തീരുമാനമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍ എന്ന് ഖര്‍ഗെ പറഞ്ഞു.

രാഹുലിന് വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹം ലഭിച്ചു. ദുഃഖത്തോടെയാണ് വയനാട് രാജി നല്‍കാന്‍ തീരുമാനിക്കുന്നതെന്നും ഖര്‍ഖെ പറഞ്ഞു. അതേസമയം രാഹുലിന് പകരം വയനാട്ടില്‍ ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്കാ ഗാന്ധി വദ്ര മത്സരിക്കും.
Previous Post Next Post