പേരക്ക പറിച്ചതിന് ദളിത് വിദ്യാർത്ഥിക്ക് ക്രൂരമർദനം


തെലങ്കാനയിലെ കേസാറാമിൽ ദളിത് വിദ്യാർത്ഥിക്ക് ക്രൂരമർദനം. പറമ്പിലെ പേരക്ക പറിച്ചതിന് രണ്ട് പേർ ചേർന്ന് ക്രൂരമായി മർദിച്ചത്. കുട്ടിയുടെ കൈ രണ്ടും കയർ കൊണ്ട് കൂട്ടിക്കെട്ടി ക്രൂരമായി തല്ലിയെന്നാണ് പ്രബലസമുദായംഗമായ മധുസൂദൻ റെഡ്ഡിക്കെതിരെ ഉയർന്നിരിക്കുന്ന പരാതി.ഇക്കാര്യം ചോദിക്കാൻ ചെന്ന കുട്ടിയുടെ അമ്മയെയും ഇയാളും മകനും ചേർന്ന് ക്രൂരമായി മർദിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.

22ന് നടന്ന സംഭവത്തിൻ്റെ ചിത്രങ്ങൾ ഇന്നലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. രണ്ട് ദിവസം മുമ്പ് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ മധുസൂദൻ റെഡ്ഡിക്കും മകനുമെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. വിരമിച്ച സ്കൂൾ പ്രധാനാധ്യാപകനാണ് മധുസൂദൻ റെഡ്ഡി
Previous Post Next Post