കേരളത്തിൽ നിന്നും സർവീസ് നടത്തുന്ന ബസുകള്‍ തമിഴ്‌നാട് അധികൃതർ തടഞ്ഞ് പിഴയിട്ടാല്‍ കേരളത്തിലേക്ക് എത്തുന്ന തമിഴ്‍നാട്ടിൽ നിന്നുള്ള ബസുകള്‍ക്കും പിഴയീടാക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍


കേരളത്തില്‍ നിന്നുള്ള അന്തർസംസ്ഥാന തടഞ്ഞു നികുതിയുടെ പേരിൽ വ്യാപകമായി തമിഴ്‌നാട് മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ടമെന്റ് ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കുകയാണ് ഈ നടപടി തുടര്‍ന്നാല്‍ തമിഴ്‌നാട് ബസുകള്‍ക്കും പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.

ഇപ്പോൾ കേരളത്തിൽ നിന്നും അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എല്ലാ ബസ്സുകള്‍ക്കും പെര്‍മിറ്റ് ഉള്ളതാണ്. സീറ്റിന് 4000 രൂപ പിഴയാണ് തമിഴ്നാട് ഗതാഗത വകുപ്പ് ഈടാക്കുന്നതെന്നാണ് വിവരം. ഈ പിഴ തന്നെ കേരളവും ഈടാക്കും. വിഷയത്തില്‍ തമിഴ്നാട് ഗതാഗത വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ വണ്‍ ഇന്ത്യ വണ്‍ ടാക്സ് എന്ന നിയമം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ബംഗളൂരു റൂട്ടില്‍ ഓടുന്ന അന്തര്‍സംസ്ഥാന ബസുകള്‍ തമിഴ്നാട് കഴിഞ്ഞ ആഴ്ചമുതല്‍ തടയുകയാണ്. ബംഗളൂരു റൂട്ടില്‍ ഓടുന്ന കേരളത്തിൽ നിന്നുള്ള അന്തര്‍സംസ്ഥാന ബസുകള്‍ തമിഴ്നാട് എംവിഡി കഴിഞ്ഞ ദിവസം മുതല്‍ തടഞ്ഞിട്ടിരുന്നു.
Previous Post Next Post