പത്തനംതിട്ട അടൂർ കിളിവയൽ മർത്തശ്മുനി ഓർത്തഡോക്സ് പള്ളിയിൽ പ്രാർത്ഥന സമയത്ത് കാട്ടുപന്നിയുടെ ആക്രമണം.



പത്തനംതിട്ട അടൂർ കിളിവയൽ മർത്തശ്മുനി ഓർത്തഡോക്സ് പള്ളിയിൽ പ്രാർത്ഥന സമയത്ത് കാട്ടുപന്നിയുടെ ആക്രമണം.പന്നി പള്ളിയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.പള്ളിയുടെ വരാന്തയിൽ നിന്ന സ്ത്രീയെ ഇടിച്ചിട്ടു. സിനി സുനിൽ എന്ന യുവതിക്കാണ് പരിക്കേറ്റത്.പരിക്ക് സാരമുള്ളതല്ല. പള്ളിയിൽ നിന്ന് പാഞ്ഞുപോയ കാട്ടുപന്നി പിന്നീട് അയൽപക്കത്തെ ഗേറ്റും തകർത്ത് ഓടിപ്പോയി.ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു 
Previous Post Next Post