…
ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു .താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവറായ ഇരുമ്പിൻ ചീടൻ കുന്നുമ്മൽ സക്കീർ ബാബു (43) ആണ് മരിച്ചത്.താമരശ്ശേരിയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് കാറിൽ പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.തുടർന്ന് കാർ ആശുപത്രിക്ക് സമീപം നിര്‍ത്തി നടന്നു പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.