കേസ് ആദ്യം കൽപ്പറ്റ ഡിവൈഎസ്പി അന്വേഷിച്ചു. സിദ്ധാർത്ഥന്റെ അമ്മ നിവേദനം നൽകിയപ്പോൾ തന്നെ സിബിഐക്ക് വിടാൻ തീരുമാനിച്ചു. ഉത്തരവ് അന്ന് തന്നെ ഇറക്കി. എന്നാൽ അന്വേഷണ ഉത്തരവ് സിബിഐക്ക് കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് ജാഗ്രത കുറവുണ്ടായി. അവർക്കെതിരെ നടപടി സ്വീകരിച്ചു’. ഇത്തരം സംഭവങ്ങൾ എവിടെയുണ്ടായാലും അതിനെ നേതൃത്വം നൽകിയവരെ സംരക്ഷിക്കുന്ന നിലപാട് സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.