കൂരോപ്പടയിൽ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.


പാമ്പാടി  :  കൂരോപ്പടയിൽ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. കൂരോപ്പട പഞ്ചായത്തിൽ പാമ്പാടി കൂരോപ്പട റോഡിൽ ചെന്നാമറ്റം കവലക്ക് സമയമായിരുന്നു അപകടം.
ചെന്നാമറ്റം കവലയ്ക്ക് സമീപത്തെ പുരയിടത്തിൽ നിന്നിരുന്ന മരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു.മരം റോഡിന് കുറുകെ വീണതോടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മരം വൈദ്യുത ലൈനിലേക്ക് വീണതോടെ പ്രദേശത്ത് വൈദ്യുതിയും മണിക്കൂറോളം തടസ്സപ്പെട്ടു. പാമ്പാടിയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് മരം റോഡിൽ നിന്ന് നീക്കം ചെയ്തത്.
Previous Post Next Post