കോട്ടയം : മുണ്ടക്കയത്ത് മനുഷ്യ ജീവന് ഭീഷണി പടർത്തി വാഹനം ഓടിച്ച ആൾ പിടിയിൽ
കുമളി ഒന്നാം മൈൽ സ്വദേശി
ഷിജിൻ ഷാജിയാണ് കൊടികുത്തിയിൽ വച്ച് പോലീസ് പിടിയിലായത് ഇയാൾ കുമളിയിൽ ഗുരു എന്ന പേരിൽ ഡ്രൈവിംഗ് സ്ക്കൂൾ നടത്തിവരുകയായിരുന്നു എന്ന വിവരവും പുറത്ത് വരുന്നുണ്ട്
ഡ്രൈവിംഗ് സ്ക്കൂളിൻ്റ ഉടമയാണോ എന്ന കാര്യത്തിലും ലൈസൻസ് ടിയാളുടെ പേരിൽ ആണോ എന്ന കാര്യത്തിലും സ്ഥിതീകരണം ഉണ്ടായിട്ടില്ല അതേസമയം പ്രസ്തുത ഡ്രൈവിംഗ് സ്ക്കൂളിൻ്റെ ലൈസൻസ് ദദ്ദാക്കിയതായും ചില സ്ഥിതീകരിക്കാത്ത വിവരങ്ങൾ പുറത്ത് വരുന്നുണ്ട്
ഇന്ന് ഉച്ചക്ക് ശേഷം 2:30 ന്
മുണ്ടക്കയം 35-ാം മൈലിൽ ദേശീയപാത 183 ൽ അപകടകരമായ രീതിയിൽ കാർ ഡ്രൈവിംഗ് നടത്തിയതിൻ്റെ ദൃശ്യങ്ങൾ. പാമ്പാടിക്കാരൻ ന്യൂസ് പുറത്ത് വിട്ടിരുന്നു സംഭവത്തിൽ. കാറിൻ്റെ നമ്പർ കേന്ദ്രീകരിച്ച് പെരുവന്താനം പോലീസ് അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത് ,പ്രതിക്കെതിരെ പോലീസ് കേസെടുത്തു പ്രതി മദ്യലഹരിയിൽ ആണെന്ന് നാട്ടുകാർ ആരോപിച്ചു