സ്കൂൾ പ്രവേശനോത്സവം - വിദ്യാർത്ഥികൾക്ക് കായിക ഉപകരണങ്ങളും ആശംസാ കാർഡുകളും വിതരണം ചെയ്ത് പാലാ എക്സൈസ്


 പാലാ :   സ്കൂൾ പ്രവേശന ഉത്സവത്തോടനുബന്ധിച്ച്, വിദ്യാർത്ഥികൾക്ക് ബാല്യകാലം മുതൽ കായിക വിനോദങ്ങളിൽ പ്രോത്സാഹനം നൽകുന്നതിനായി ലഹരിക്കെതിരെ കേരള സർക്കാർ നടപ്പാക്കിവരുന്ന 
വിമുക്തി 'ബാല്യം അമൂല്യം' പദ്ധതിയുടെ ഭാഗമായി പാലാ റേഞ്ചിലെ പൂവരണി ഗവണ്മെന്റ് യു. പി സ്കൂളിന് കായികോപകരണങ്ങളായ ബാഡ്മിന്റൺ റാക്കറ്റുകളും, ഫുട്ബോളുകളും   അസി. എക്സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. സ്കൂൾ പ്രവേശനോത്സവത്തിന്റ ഭാഗമായി വിമുക്തി ആശംസ കാർഡുകൾ വിദ്യാർത്ഥികൾക്ക് നൽകി. പ്രിന്റ്റീവ് ഓഫീസർ  രതീഷ് കുമാർ. പി, തൻസീർ ഇ. എ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ വി. വി, പൂവരണി ഗവൺമെന്റ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ഷിബുമോൻ ജോർജ് മറ്റ് അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post