സിനിമയില്‍ അവസരം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; പെട്രോള്‍ പമ്പ് ജീവനക്കാരന് നഷ്ടമായത് 15 ലക്ഷം




മലപ്പുറം : സിനിമയില്‍ അഭിനയിക്കാമെന്ന് വിശ്വസിപ്പിച്ച് പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കയ്യില്‍ നിന്ന് പതിനഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തയാള്‍ പിടിയിൽ.മലപ്പുറം വണ്ടൂര്‍ സ്വദേശി പന്തലംകുന്നേല്‍ വീട്ടില്‍ നിയാസിനെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.സംവിധായകരോടൊപ്പം നിൽക്കുന്ന ഫോട്ടോകൾ കാണിച്ചായിരുന്നു പ്രതി വിശ്വാസം നേടിയെടുത്തത്.ആമ്പല്ലൂര്‍ സ്വദേശിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത് . വീടു പണിയാന്‍ വെച്ചതും സ്വര്‍ണം വിറ്റതുമായ പണമാണ് പരാതിക്കാരന്‍ നിയാസിന് നല്‍കിയത്.തുടർന്ന് ഒളിവിൽപോയ പ്രതിയെ മലപ്പുറം അങ്ങാടിപ്പുറത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി ഇത്തരത്തില്‍ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Previous Post Next Post