കൊച്ചി: പിറന്നാൾ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി അപകടം. ഷോക്കേറ്റ 17 കാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. പോണേക്കര സ്വദേശി ആന്‍റണി ജോസിനാണ് പൊള്ളലേറ്റത്. ആന്‍റണിയെ വെന്‍റിലേറ്ററിലേക്ക് മാറ്റി