വയനാട് മേപ്പാടി മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 41 ആയി. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്.
രക്ഷാദൗത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടു. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സുലൂരിൽ നിന്ന് എത്തും. അതേസമയം ആശ്വാസം നൽകുന്ന മറ്റൊരു വാർത്തയുമുണ്ട്. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട് പോയ മുണ്ടക്കൈയിൽ എൻഡിആർഎഫ് സംഘമെത്തി.
സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകളാണ് പുറപ്പെട്ടത്. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് അടക്കം സംഘത്തിലുണ്ട്. ഹാരിസൺസിലെ 100 തോട്ടം തൊഴിലാളികളെ കാണാനില്ലെന്ന് കമ്പനി സിഇഒ അറിയിച്ചു.