പാമ്പാടി മോർ ഏലിയാസ് ദയറായിൽ പരി. മഗ്ദലന മറിയത്തിന്റെ ഓർമ്മ പെരുന്നാളും , വി. കൗമാ പിതാവിന്റെയും, പരി. മഗ്ദലന മറിയത്തിന്റെയും നാമത്തിൽ പുതുതായി സ്ഥാപിച്ച ത്രോണോസ്സുകളുടെ കൂദാശയും 20, 21 ,22 തീയതികളിൽ .

                      '


പാമ്പാടി :-മോർ ഗീവർഗ്ഗീസ് സഹദാ ചാപ്പലിൽ പുതുതായി നിർമ്മിച്ച വി. കൗമാ പിതാവിന്റെ നാമിത്തിലും ലോക രക്ഷകനായ കർത്താവിന്റെ ഉയർപ്പിന്റെ സുവിശേഷം പരിശുദ്ധ അപ്പോസ്തോലൻമരെ അറിയിച്ച പരി. മഗ്ദലനമറിയത്തിന്റെ നാമത്തിൽ മലങ്കരയിൽ ആദ്യമായി സ്ഥാപിച്ച ത്രോണോസ്സിന്റെയും താത്കാലിക കൂദാശയും പരി. മഗ്ദലനമറിയിന്റെ ഓർമ്മപ്പെരുന്നാളും ജൂലൈ 20, 21, 22 തീയതികൾ നടത്തപ്പെടുന്നു. 

20-ാം തീയതി ശനിയാഴ്ച വൈകിട്ട് 6 ന് സന്ധ്യാ നമസ്കാരത്തെ തുടർന്ന് സിംഹാസനപ്പള്ളികളുടെ സീനിയർ മെത്രാപ്പോലീത്താ മോർ ദീവന്നാസ്സിയോസ് ഗീവർഗ്ഗീസ് തിരുമേനിയുടെ മുഖ്യ കാർമ്മീകത്വത്തിലും വെരി.റവ.ജേക്കബ് തോമസ് കോറെപ്പിസ്കോപ്പാ മാടപ്പാട്ടിന്റെ സഹകാർമ്മീകത്വത്തിലും നടത്തപ്പെടുന്നു. 21ാം തീയതി ഞായറാഴ്ച രാവിലെ 6.15 ന് പ്രഭാത നമസ്കാരവും 7.00 ന് സിംഹാസനപള്ളികളുടെ സീനിയർ മെത്രാപോലീത്താ മോർ ദീവന്നാസ്സിയോസ് ഗീവർഗ്ഗീസ് തിരുമേനിയുടെ മുഖ്യ കാർമ്മീകത്വത്തിൽ വി. മൂന്നിൽമേൽ കുർബ്ബാനയും, പരി. ദൈവമാതാവിന്റെയും,പരി. മഗ്ദലന മറിയത്തിന്റെയും , പരിശുദ്ധ പിതാക്കൻമാരുടെയും നാമത്തിലുളള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന ആശീർവാദം, കൈമുത്ത് നേർച്ച വിളമ്പ് എന്നിവ നടത്തപ്പെടും.       22-ാം തീയതി തിങ്കളാഴ്ച രാവിലെ 6.15 ന് പ്രഭാത നമസ്കാരം 7 ന് വി. കുർബ്ബാന പരി. മഗ്ദലന മറിയത്തോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന, ആശീർവാദം, കൈമുത്തോടുകൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും ചടങ്ങുകൾക് ദയറാധിപനും സിംഹാസനപ്പള്ളികളുടെ സീനിയർ മെത്രാപ്പോലീത്തായുമായ മോർ ദീവന്നാസ്സിയോസ് ഗ്ഗീവർഗ്ഗീസ് തിരുമേനി, ജേക്കബ് തോമസ് കോറെപ്പിസ്കോപ്പാ (വികാരി സെന്റ് മേരീസ് സിറിയൻ സിംഹാസന കത്തീഡ്രൽ പാമ്പാടി) എന്നിവർ നേതൃത്വം വഹിക്കും.
Previous Post Next Post