പാമ്പാടി>വയനാട്ടിലെ ദുരന്തമുഖത്ത് കൈത്താങ്ങായി റബ്കോ 200 മെത്തകൾ ദുരന്തസ്ഥലത്ത് നൽകും ആദ്യഘട്ടം 100 മെത്തയുമായി പാമ്പാടി മാട്രസ് ഫാക്ടറിയിൽ നിന്നും വാഹനം ചൊവ്വാഴ്ച വൈകുന്നേരം തിരിച്ചു. സഹകരണ വകുപ്പ്മന്ത്രി വി എൻ വാസവൻ ബുധനാഴ്ച രാവിലെ മെത്തകൾ രക്ഷപ്രവർത്തകർക്ക് കൈമാറുമെന്ന് റബ്കോ ചെയർമാൻ കാരായി രാജൻ അറിയിച്ചു.