നക്ഷത്രഫലം 2024 ജൂലൈ 14 മുതൽ 20 വരെ സജീവ് ശാസ്‌താരം



💥കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
ഫോൺ   96563 77700
📌അശ്വതി: മആരോഗ്യപരമായി  മെച്ചം , .തൊഴിൽ പരമമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടിവരും,  ഭാര്യ ഭർത്തൃ  ബന്ധത്തിൽ  ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും , കുടുംബത്തിൽ  അന്യരുടെ ഇടപെടൽ മാനസിക സംഘർഷം സൃഷ്ടിക്കും . 

📌ഭരണി : ഭതൊഴിലിൽ അനുകൂലമായ സാഹചര്യം ,  പ്രവർത്തന തടസ്സം  നേരിടും  , ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. സന്താനങ്ങൾക്ക് രോഗദുരിതം ,മാനസിക സമ്മർദ്ദം അധികരിക്കും  ,  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

📌കാർത്തിക:   തൊഴിലിൽ നിന്ന് അവ ധിയെടുത്ത് വിട്ടു  നിൽക്കേണ്ടി വരും, പ്രധാനപ്പെട്ട കാര്യങ്ങളിൽ  വിജയം കാണില്ല, ഗൃഹസുഖം കുറയും. അനാവശ്യ ചെലവുകൾ  മൂലം മനസ്സു വിഷമിക്കും , ബന്ധുക്കൾ തമ്മിൽ ഭിന്നത , ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും.
📌രോഹിണി: ഗൃഹ നിർമ്മാണത്തിൽ പുരോഗതി, ധനപരമായ അധികച്ചെലവ് .ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടുവാൻ സാധിക്കും , ,ബന്ധു ജന സഹായം ലഭിക്കും ,  സാമ്പത്തിക വിഷമതകൾ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്തകൾ  അലട്ടും. 

📌മകയിരം: മനഃ സുഖം വർദ്ധിക്കും .അലങ്കാര വസ്തുക്കൾക്കായി  പണച്ചെലവ് , ഇരു ചക്ര വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധി ക്കുക ,അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.

📌തിരുവാതിര : ഔഷധങ്ങളില് നിന്ന് അലര്ജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. എളുപ്പത്തില് സാധിക്കാവുന്ന കാര്യങ്ങള്ക്കു  പോലും തടസ്സം നേരിടാം . മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ വരും. 

📌പുണർതം:മറ്റുള്ളവരെ അന്ധ മായി വിശ്വസിച്ച് അബദ്ധത്തില് ചാടും. ആരോഗ്യപരമായി  വാരം  അനുകൂലമല്ല, നേത്ര രോഗബാധയ്ക്കു സാ ധ്യത. വിദ്യാഭ്യാസ കാര്യങ്ങളില് വിജയം ലഭിക്കും.  ഇന്റർവ്യൂകളിൽ ജയിച്ച്  തൊഴില് ലഭിക്കുവാൻ  സാ ദ്ധ്യത. 
📌പൂയം:  ധനപരമായ പുരോഗതി . ഗൃഹാന്തരീക്ഷത്തില് ശാന്തത. മറ്റുള്ളവരു മായി മികച്ച സൗഹൃദ ബന്ധം സ്ഥാപിക്കും, മനസ്സിൽ . ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ  ഇടപെടേണ്ടിവരും. ബന്ധുഗുണം വർദ്ധിക്കും . 

📌ആയില്യം: വളരെക്കാലമായി അനുകൂലമായി നിന്നിരുന്നവർക്ക്  മാനസിക വിരോധം. അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും   തൊഴിൽ രംഗത്ത് നേട്ടങ്ങൾ സഹോദരങ്ങൾ  വഴി സഹായം ലഭിക്കും. പ്രധാന തൊഴിലില് നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. 

📌മകം: വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പം കൂടി നീട്ടി വയ്ക്കുന്നതുത്തമം. .   ബന്ധുജന സഹായം ലഭിക്കും. 
സര്ക്കാര് ജീവനക്കാര്ക്ക് വാരം അനുകൂലമല്ല.  തൊഴിലന്വേഷണത്തിൽ  നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും. 
 
📌പൂരം: സന്താനഗുണമനുഭവിക്കും.ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. അടുത്ത സുഹൃത്തുക്കളുമായി നിലനിന്നിരുന്ന ഭിന്നത മാറും . വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.  
📌ഉത്രം : പണച്ചെലവുള്ള കാര്യങ്ങളിൽ  ഏര്പ്പെടും. പൊതുപ്രവര്ത്തന രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് ജനസമ്മിതിയിൽ  കുറവുണ്ടാകും, മറ്റുള്ളവർക്ക് അലോസരം ഉണ്ടാക്കുന്നതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തും, .ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

📌അത്തം :  പുതിയ ആഭരണം, വസ്ത്രം , വാഹനം എന്നിവ  വാങ്ങും. ഉപഹാരങ്ങൾ ലഭിക്കുവാന് ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും.ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള  അരിഷ്ടതകൾക്കു സാദ്ധ്യത.

📌ചിത്തിര:  അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകൾ കൈമോശം വരാനിടയുണ്ട്  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വര്ധിക്കും

📌ചോതി: പണമിടപാടുകളില് കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില് നവീകരണ പ്രവര്ത്തനങ്ങള് നടക്കും. കുടുംബജീവിത സൗഖ്യം വര്ധിക്കും. വിനോദങ്ങളിൽ  നിന്ന്  മനസിന് സുഖം ലഭിക്കും.  

📌വിശാഖം: വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും . ശ്വാസകോശ  രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക.   പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. 

📌അനിഴം:  മാനസിക പിരിമുറുക്കം വര്ധിക്കും. ദാന്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. മുതിര്ന്ന ബന്ധുക്കള്ക്ക് അനാരോഗ്യം.ഏര്പ്പെടുന്ന കാര്യ ങ്ങളില് ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല,  ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. 
📌തൃക്കേട്ട : പഴയകാല സുഹൃത്തുക്കളുമായി ഒത്തുചേരൽ ,  ആത്മീയ കാര്യങ്ങളില് ശ്രദ്ധ വര്ധിക്കും. പൂർവ്വിക  സ്വത്തു ലഭിക്കുൻ യോഗമുണ്ട് . യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക, വീവേഴ്ച്ച പരിക്ക് എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

📌മൂലം: മുൻകാല നിക്ഷേപങ്ങളിൽ നിന്ന്   ധനലാഭം. ഗൃഹം മോടിപിടിപ്പിക്കും. ദീര്ഘദൂരയാത്രകൾ  നടത്തേണ്ടിവരും. വാഹനം വാങ്ങുവാനുള്ള തീരുമാനം കൈക്കൊള്ളും ,  ഏറ്റെടുത്ത കാര്യങ്ങൾ  ഭംഗിയായി പൂർത്തീകരിക്കുവാൻ  സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ  വഴി നേട്ടമുണ്ടാകും.

📌പൂരാടം : പൊതുരംഗത്തു പ്രവര്ത്തിക്കു ന്നവർക്ക്  പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ  സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ  കൃത്യത പുലർത്തും . കടം നൽകിയ  പണം തിരികെ ലഭിക്കും.

📌ഉത്രാടം : ഗൃഹനിർമ്മാണം  പൂർത്തീകരിക്കും വിദേശത്തു നിന്ന് നാട്ടിൽ  തിരിച്ചെത്താൻ  സാധിക്കും. കലാരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. അസാദ്ധ്യമെന്നു   കരുതിയ പല കാര്യങ്ങളും അനായാസം  നേടിയെടുക്കും. അകന്നിരുന്ന കുടുംബ ബന്ധങ്ങൾ  പൂർവ്വ സ്ഥിതിയിലെത്തും. 
📌തിരുവോണം: പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. കുടുംബത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. തീര്ത്ഥയാത്രകള് നടത്തും. പുതിയ ഭൂമി വാങ്ങുവാന് സാധിക്കും. ഉദ്യോഗാര്ത്ഥികള്ക്ക് ജോലി ലഭിക്കും.  വ്യാപാരമേഖലയിൽ നിന്ന്  വിജയം.

📌അവിട്ടം: സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക്  അനുകൂല സാഹചര്യം.  ദൂരയാത്രകൊണ്ട് ഗുണമുണ്ടാ കും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. വിലപിടിപ്പുള്ള വസ്തുക്കൾ   സമ്മാനമായി ലഭിക്കും.

📌ചതയം: പുതിയ സുഹൃദ്ബന്ധങ്ങൾ  ഉടലെടുക്കും. കുടും ബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ  ഒന്നിക്കും. പഠന നില വാരം ഉയരും. ബിസിനസില് നേട്ടങ്ങൾ  കൈവരിക്കും. പണമിടപാടുകളിൾ  നേട്ടങ്ങൾ. സാമ്പത്തിക വിഷമതക ളിൽ ശമനം.

📌പൂരുരുട്ടാതി : ഒന്നിലധികം തവണ ദീര്‍ഘയാത്രകള് വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്.  കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി. 
📌ഉത്രട്ടാതി : മത്സരപ്പരീക്ഷകള്, ഇന്റര്‍വ്യൂ എന്നിവയില് വിജയിക്കു വാന് സാധിക്കും. സുഹൃത്തുക്കളുടെ  സഹായം ലഭിക്കും. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ആരോഗ്യ വിഷമതകൾ അകന്ന് ദേഹസുഖം വര്‍ധി ക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. ഗൃഹനിര്‍മാണത്തില് പുരോഗതി.  

📌രേവതി  : സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കംപാലിക്കുവാന് പലപ്പോഴും കഴിയാതെവരും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില് വിജയം. ബന്ധുക്കള് നിമിത്തം നേട്ടം.
Previous Post Next Post