ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 23 ലക്ഷവും ചാണകക്കുഴിക്ക് 4.40 ലക്ഷവും ചെലവാക്കിയെന്ന് കണക്കുകൾ !!


ക്ലിഫ് ഹൗസിലെ നിർമാണങ്ങൾക്കായി മരാമത്തു വകുപ്പ് 3 വർഷത്തിനിടെ ചെലവാക്കിയത് 1.80 കോടി രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
12 ലക്ഷമാണു ക്ലിഫ് ഹൗസിലെ പെയ്ൻ്റിങ് ചെലവ് വന്നിരിക്കുന്നത്. ഏറ്റവും കൂടുതൽ തുകയായതു സെക്യൂരിറ്റി ഗാർഡ് റൂം നിർമ്മിക്കാനാണ്. 98 ലക്ഷം രൂപ ഈ ഇനത്തിൽ ചെലവായത്.
ലിഫ്റ്റ് വയ്ക്കാൻ 17 ലക്ഷവും ലിഫ്റ്റ് വച്ചപ്പോൾ പൈപ്‌ലൈൻ മാറ്റാനായി 5.65 ലക്ഷവും ചെലവാക്കി.
2021 മുതൽ മുടക്കിയ തുകയുടെ കണക്കാണ് നിയമസഭയിൽ വെളിപ്പെടുത്തിയത്.ഏറ്റവും കൂടുതൽ തുകയുടെ നിർമ്മാണക്കരാർ വ്യൂരാളുങ്കൽ ലേബർക്കാണ്.
Previous Post Next Post