23 കാരിയായ ഗർഭിണിയെ കൊന്ന് കൈകളും കാലുകളും വെട്ടി വികൃതമാക്കി കത്തിച്ചു !!!


മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ ഭർത്താവ് മിഥുനും വീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും വഴക്ക് പരിഹരിക്കാൻ പണം നൽകിയിരുന്നെന്നും മരിച്ച റീനയുടെ കുടുംബം പറഞ്ഞു.

തണ്ടി ഖുർദ് ഗ്രാമത്തിലാണ് സംഭവം. മൃതദേഹം കത്തിക്കുന്നതിനിടെ അവിടെ എത്തിയ റീനയുടെ കുടുംബാംഗങ്ങളാണ് തീ അണച്ചത്. കത്തിക്കരിഞ്ഞ മൃതദേഹം തുണിയിൽ പൊതിഞ്ഞ് വീട്ടുകാർ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ എത്തിച്ചു. അഞ്ച് വർഷം മുമ്പാണ് റീനയെ മിഥുൻ തൻവാർ വിവാഹം ചെയ്യുന്നത്. ഇവർക്ക് ഒന്നര വയസുള്ള ഒരു മകളുണ്ട്. രണ്ടാമത്തെ കുട്ടിയെ നാല് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ക്രൂരകൃത്യം ചെയ്തത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തിലുള്ള ഒരാളാണ് റീനയെ കൊന്ന് കത്തിക്കുകയാണെന്ന വിവരം ബന്ധുക്കളെ ഫോണിൽ വിളിച്ചറിയിച്ചത്. ബന്ധുക്കളെത്തുമ്പോഴേക്കും പകുതി കത്തി തീർന്നിരുന്നു. ഭർത്താവും വീട്ടുകാരും ഒളിവിലാണ്.
Previous Post Next Post