24 കാരന് 40 ദിവസത്തിനിടെ പാമ്പു കടിയേറ്റേത് ഏഴു തവണ..അതും ശനിയാഴ്ചകളിൽ..കാരണം കണ്ടെത്തി വിദ​ഗ്ധ സമിതി… കാരണം ഇതാണ് !


24-കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴു തവണ പാമ്പു കടിയേറ്റേന്ന ആരോപണത്തിൽ പുതിയ വഴിത്തിരിവ്.നാൽപത് ദിവസത്തിനിടെ തന്നെ ഏഴു തവണ പാമ്പ് കടിച്ചെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള വികാസ് ദ്വിവേദിയായിരുന്നു രംഗത്തെത്തിയിരുന്നത്.എന്നാൽ ആരോപണം തെറ്റാണെന്ന് വിദ​ഗ്ധ സമിതി പറയുന്നു.യുവാവിനെ ഒരു വട്ടം മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ളതെല്ലാം വികാസിന്റെ തോന്നലാണെന്നും വിദ​ഗ്ധ സമിതി വിലയിരുത്തി. വികാസിന് ഒഫിഡിയോഫോബിയയാണെന്നും (പാമ്പുകളോടുള്ള അമിത ഭയം) വിദ​ഗ്ധ സമിതി വിലയിരുത്തി.

ശനിയാഴ്ചകളിൽ മാത്രമാണ് പാമ്പ് കടിയേൽക്കുകയെന്ന് വികാസ് അന്വേഷണ സമിതിയോട് സൂചിപ്പിച്ചിരുന്നു. ജൂൺ രണ്ടിന് വൈകീട്ടാണ് വികാസിന് ആദ്യമായി പാമ്പ് കടിയേൽക്കുന്നത്.തുടർന്ന് ഇയാളെ . ഉടൻ തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു.ചികിത്സയുമായി ബന്ധപ്പെട്ട് വികാസ് മൂന്ന് ദിവസത്തോളം ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു.ജൂൺ അഞ്ചിനാണ് വികാസിനെ ഡിസ്ചാർജ് ചെയ്തത്. എന്നാൽ ജൂൺ എട്ടിന് വീണ്ടും പാമ്പ് കടിയേറ്റതായി വികാസ് പറഞ്ഞതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. ആ സംഭവത്തിന് ശേഷവും വികാസ് മൂന്ന് ദിവസം കൂടി ചികിത്സ തേടിയിരുന്നു.

കഴിഞ്ഞ 40 ദിവസത്തിനിടെ വികാസിന് അഞ്ച് തവണ പാമ്പ് കടിയേറ്റതായി പിതാവ് പറഞ്ഞു. കുടുംബം ജില്ലാ മജിസ്‌ട്രേറ്റിൻ്റെ (ഡിഎം) സാമ്പത്തിക സഹായം ആവശ്യപ്പെട്ടതോടെയാണ് സ്ഥിതിഗതികൾ മാറി മറഞ്ഞത്. മകനെ ചികിത്സിക്കാൻ ആവശ്യമായ സാമ്പത്തികമില്ലെന്ന് ചൂണ്ടിക്കാട്ടി സുരേന്ദ്ര അടിയന്തരമായി സഹായത്തിന് അപേക്ഷിച്ചു. സംഭവം അസാധാരണമായത് കൊണ്ട് ഡിഎം ഡോക്ടർമാരുടെയും ഫോറസ്റ്റ് ഓഫീസർമാരുടെയും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെയും ഒരു പാനലിനെ വിളിച്ചു കൂട്ടി അന്വേഷണം ആരംഭിക്കുകയായിരുന്നു.ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ രാജീവ് നയൻ ഗിരിയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്. ഇത്രയും കുറഞ്ഞ കാലയളവിൽ പാമ്പ് ആവർത്തിച്ച് ഒരാളെ കടിക്കാൻ സാധ്യതയില്ലെന്നാണ് അന്വേഷണ സമിതിയുടെ നിഗമനം. ജൂൺ രണ്ടിന് നടന്ന ആദ്യ സംഭവം പാമ്പ് കടിയേറ്റതാണ്. ചികിത്സയ്ക്ക് ശേഷം വികാസ് സുഖം പ്രാപിച്ചിരുന്നു. പിന്നീടുളള സംഭവങ്ങൾ വികാസിന്റെ തോന്നലാണെന്നും അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
Previous Post Next Post