ബൈക്കിൽ നാട്ടിലേക്കു വരുന്നതിനിടെ തമിഴ്നാട്ടിൽ വച്ച് കാർ ബൈക്കിലിടിച്ച് അപകടം..നഴ്സിങ് വിദ്യാർഥിയടക്കം 2 മലയാളികൾക്ക് ദാരുണാന്ത്യം…



തമിഴ്നാട് ധർമപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു.തിരൂർ സ്വദേശിയും നഴ്സിങ് വിദ്യാർഥിയുമായ മുഹമ്മദ് നംഷിദ് (23), പെരിന്തൽമണ്ണ രാമപുരം സ്വദേശി മുഹമ്മദ് ബിൻഷാദ് (25) എന്നിവരാണ് മരിച്ചത്. ഇവർ ബെംഗളൂരുവിൽനിന്നു ബൈക്കിൽ നാട്ടിലേക്കു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.അമിത വേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.ബെംഗളൂരുവിലെ ആചാര്യ നഴ്സിങ് കോളജിലെ വിദ്യാർഥിയാണു നംഷിദ്. ഇതേ കോളജിൽ ജോലി ചെയ്തിരുന്ന നഴ്സാണ് ബിൻഷാദ്.


أحدث أقدم