വഴിനീളെ ഹോൺ മുഴക്കി; ബസ് ഡ്രൈവറെ 2 മണിക്കൂർ 'നിറുത്തി' നിയമം പഠിപ്പിച്ച് ആർടിഒ





കൊച്ചി: വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറെ 2 മണിക്കൂർ നിറുത്തി നിയമം പഠിപ്പിച്ച് ആർടിഒ. മഞ്ഞുമ്മൽ സ്വദേശി ഡ്രൈവർ ജിതിനായിരുന്നു ആർടിഒയുടെ സ്റ്റഡി ക്ലാസ്. എലൂർ- മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഹോൺ മുഴക്കിയെത്തി ആർടിഒയുടെ മുൻപിൽ പോയി കുടുങ്ങിയത്. ഡ്രൈവറെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ആർടിഒ 2 മണിക്കൂർ നിന്ന നിൽപ്പിൽ നിർത്തി ഗതാഗത നിയമ പുസ്തകം വായിപ്പിക്കുകയായിരുന്നു.


വ്യാഴാഴ്ച രാവിലെ 9 നായിരുന്നു സംഭവം. ഏലൂർ ഫാക്ട് ജംങ്ഷനിനു സമീപം ആർടിഒ കെ മനോജിന്‍റെ കാറിന് പിന്നിലൂടെ അമിത ശബ്ദത്തിൽ തുടരെ ഹോൺ മുഴക്കി ബസ് വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അടുത്ത സ്റ്റോപ്പിൽ ആർടിഒ ബസ് തടയുകയായിരുന്നു. ട്രിപ് അവസാനിച്ച ശേഷം ഡ്രൈവറോട് ആർടി ഓഫിസിലെത്താൻ നിർദേശിച്ചു.


Previous Post Next Post