എറണാകുളം- ബംഗളൂരു വന്ദേ ഭാരത് 31 മുതൽ, ആഴ്ചയിൽ 3 സർവീസുകൾ




കൊച്ചി: എറണാകുളം- ബംഗളൂരു ബന്ദേ ഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിക്കുന്നു. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ഈ മാസം 31നാണ് ആദ്യ സർവീസ്. നിലവിൽ ഓഗസ്റ്റ് 25 വരെയാണ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്നുള്ള സർവീസ് ഓഗസ്റ്റ് 1 മുതൽ 26 വരെയാണ്.

എറണാകുളത്തു നിന്നു ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും (06001), ബംഗളൂരുവിൽ നിന്നു വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലും (06002) ആയിരിക്കും സർവീസ്. എറണാകുളത്തു നിന്നു ഉച്ചയ്ക്ക് 12.50നു യാത്ര തിരിച്ചു രാത്രി 10നു ബംഗളൂരുവിൽ എത്തും. ബംഗളൂരുവിൽ നിന്നു രാവിലെ 5.30നു തിരിച്ച് ഉച്ചയ്ക്ക് 2.20നു എറണാകുളത്ത് എത്തും.

തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പുർ, ഈറോഡ്, സേലം എന്നിവയാണ് സ്റ്റോപ്പുകൾ. 8 കോച്ചുള്ള റാക്കാണ് ഓടിക്കുന്നത്. ചൊവ്വാഴ്ചകളിൽ എറണാകുളത്താകും ട്രെയിനിന്‍റെ അറ്റകുറ്റപ്പണികൾ. യാത്രക്കാരുടെ തിരക്കു മാനിച്ചാണ് തീരുമാനമെന്നു ദക്ഷിണ റെയിൽവേ വ്യക്തമാക്കി.
Previous Post Next Post