പാമ്പാടി: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കൂരോപ്പട,ളാക്കാട്ടൂർ തോട്ടപ്പള്ളി ഭാഗത്ത് ആനക്കല്ലുങ്കൽ വീട്ടിൽ നിധിൻ കുര്യൻ (33) എന്നയാളെയാണ് കാപ്പ നിയമ ലംഘിച്ചതിന് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം, കോട്ടയം ഈസ്റ്റ്, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ ഭീഷണിപ്പെടുത്തൽ മോഷണം, കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ആറുമാസക്കാലത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാമ്പാടി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണ കുമാർ, എസ്.ഐ കോളിൻസ്, സി.പി.ഓ മാരായ ശ്രീജിത്ത് രാജ്, വിജയരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
കൂരോപ്പടയിൽ നിന്നും കാപ്പ നിയമലംഘനം നടത്തിയ പ്രതിയെ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു
Jowan Madhumala
0