ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയർത്തും, അതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് 4 വർഷ ബിരുദം', മുഖ്യമന്ത്രി



തിരുവനന്തപുരം: കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയർത്തുമെന്നും അതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് 4 വർഷ ബിരുദ കോഴ്‌സുകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 4 വർഷ കോഴ്‌സുകളുടെ പ്രവേശനോത്സവ പരിപാടി വിജ്ഞാനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഗവ. വിമൻസ് കോളെജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഒരു കോഴ്‌സിലും പരാജയപ്പെടാതെ പഠിച്ചു കഴിവു തെളിയിക്കുന്ന വിദ്യാർഥികളുണ്ടാകും. അവർക്ക് ബിരുദാനന്തര പഠനം പൂർത്തിയാക്കുന്നതു വരെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുഖേന സ്‌കോളർഷിപ്പുകൾ നൽകിവരുന്നു. പുറമെ പ്രതിഭ തെളിയിക്കുന്ന ഗവേഷകർക്കായി പല തലങ്ങളിലുള്ള സ്‌കോളർഷിപ്പുകളും അവാർഡുകളും ലഭ്യമാക്കുന്നുണ്ട്. സമാനമായ ധനസഹായമോ പ്രോത്സാഹനങ്ങളോ അംഗീകാരങ്ങളോ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ വിദേശരാജ്യങ്ങളിലോ ഇല്ല- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
Previous Post Next Post