യുകെയിൽ മലയാളി യുവാവിനെ കാണ്മാനില്ല. 42കാരൻ സുനിലിനെയാണ് കഴിഞ്ഞ ആറു ദിവസമായി കാണ്മാനില്ലാതായത്.



ക്രോയിഡോൺ: യുകെയിൽ മലയാളി യുവാവിനെ കാണ്മാനില്ല. 42കാരൻ സുനിലിനെയാണ് കഴിഞ്ഞ ആറു ദിവസമായി കാണ്മാനില്ലാതായത്. ഈമാസം 21, 22 തീയതികളിൽ ക്രോയിഡോണിലെ ബെൻഷാം ലൈനിൽ വച്ചാണ് സുനിലിനെ അവസാനമായി കണ്ടിട്ടുള്ളത്. അതിനു ശേഷം എവിടെ പോയെന്ന് ഒരു വിവരവുമില്ല.
അഞ്ചടി നാലിഞ്ച് ഉയരമുള്ള സുനിലിന് 54 കിലോ ഭാരമുണ്ട്. കാണാത്ത സമയത്ത് ലൈറ്റ് കളർ പാൻ്റും ചുവപ്പ് ടി-ഷർട്ടും ബ്രൗൺ ബൂട്ട്‌സുമാണ് ധരിച്ചിട്ടുള്ളത്. എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സുനീലിൻ്റെ ഭാര്യ.

ബന്ധപ്പെടേണ്ട നമ്പറുകൾ

+447572103813 (വാട്‌സാപ്പ്)

+447824749336 (മൊബൈൽ)”
Previous Post Next Post