ചങ്ങനാശ്ശേരി കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടലില്‍ വച്ച് 47 കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

'



 ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടലില്‍ വച്ച് 47 കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി തെങ്ങണ പുതുപ്പറമ്പിൽ വീട്ടിൽ  ( ഇരവിപേരൂർ വള്ളംകുളം നെല്ലാട് ഭാഗത്ത് ഇപ്പോൾ താമസം ) ചോട്ടാ ഷമീർ എന്ന് വിളിക്കുന്ന ഷമീർ സലിം (32) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ(06.07.24) രാത്രി പത്തുമണിയോടുകൂടി   ചങ്ങനാശ്ശേരി കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ചങ്ങനാശ്ശേരി സ്വദേശിയായ 47 കാരനെ  ചീത്തവിളിക്കുകയും, കയ്യിൽ കരുതിയിരുന്ന കത്രിക കൊണ്ട് ഇയാളുടെ നെറ്റിയിലും നെഞ്ചിലും കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവിന് ഇയാളോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ്  ഇയാളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ, രാജ്മോഹൻ, ബിജു സ്കറിയ, സി.പി.ഓ മാരായ ബ്ലസൻ, ഷെമീർ, അരുൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Previous Post Next Post