✒️ ജോവാൻ മധുമല
പാമ്പാടി : ടാറിംഗ് നടത്തി വെറും ഒന്നര മാസം കഴിഞ്ഞപ്പോൾ ടാറിംഗ് ഇളകി പാമ്പാടി പഞ്ചായത്തിലെ 13 ആം വാർഡിൽ കല്ലേപ്പുറം - കരിങ്ങണാംപൊയ്ക റോഡ്
റോഡ് നിർമ്മാണത്തിലെ അപാകതയും വൻ അഴിമതിയുമാണ് ഇത്തരത്തിൽ റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിലെ അനാസ്ഥയുടെ നേർ ചിത്രമാണ് ഈ റോഡ്
ഈ വാർഡിലെ മിക്ക റോഡുകളിലൂടെയും സഞ്ചരിക്കണമെങ്കിൽ നല്ല കായിക അഭ്യാസിയോ സർക്കസ് കലാകാരനോ ആയിരിക്കണമെന്നും
മിക്ക റോഡുകളും കുഴി ഏതാണ് റോഡ് ഏതാണ് എന്നത് കണ്ടു പിടിക്കാൻ വളരെ പ്രയാസമാണമെന്നും സ്ഥലവാസികൾ പറഞ്ഞു