ചെറുവാഹനങ്ങൾ മുതൽ ടൂറിസ്റ്റ് ബസുകൾ വരെ മുത്തങ്ങ വനമേഖലയിലെ വെള്ളക്കെട്ടിൽ കുടുങ്ങിയിരുന്നു. വെള്ളക്കെട്ടിൽപ്പെട്ട് നിരവധി വാഹനങ്ങൾ കേടായി. പൊലീസ്, ഫയർ ഫോഴ്സ്, സന്നദ്ധ സംഘടനകൾ, വാട്ട്സ്ആപ്പ് കൂട്ടായ്മകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രാത്രി ഏറെ വൈകിയും വാഹനങ്ങൾ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നത്. കെഎസ്ആർടിസി ബസ് ഉൾപ്പെടെ എത്തിച്ചാണ് ആളുകളെ ബത്തേരിയിലേക്ക് കൊണ്ടുപോയത്.