തിരുവല്ലയില്‍ ശ്രീദേവി ക്ഷേത്രത്തില്‍ വന്‍ മോഷണം കവര്‍ന്നത് 5 ലക്ഷത്തിലധികം രൂപയുടെ സാധന സാമഗ്രികള്‍


തിരുവല്ല : തിരുവല്ല കിഴക്കന്‍ മുത്തൂര്‍ പടപ്പാട് ശ്രീദേവി ക്ഷേത്രത്തില്‍ വന്‍ മോഷണം. ശ്രീകോവിലും ഓഫീസ് മുറിയും അടക്കം കുത്തി തുറന്ന മോഷ്ടാക്കള്‍ 50ലധികം ഓട്ട് വിളക്കുകളും തൂക്കു വിളക്കുകളും കലശ കുടങ്ങളും, പിത്തള പറയും അടക്കം 5 ലക്ഷത്തിലധികം രൂപയുടെ സാധന സാമഗ്രികള്‍ കവര്‍ന്നു. ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മോഷ്ടാക്കള്‍ മോഷണം നടത്തിയത്.
ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ മേല്‍ശാന്തി ക്ഷേത്രം തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. തിരുവല്ല പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാര്‍ഡും വിരലടയാള വിദഗ്ധരും അല്പസമയത്തിനകം എത്തിച്ചേരും. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണ്. 50 കിലോയോളം തൂക്കം വരുന്ന വോട്ട് വിളക്കുകള്‍ അടക്കം ക്ഷേത്രത്തില്‍ നിന്നും കടത്തിയതിന്റെ പശ്ചാത്തലത്തില്‍ ഒന്നിലധികം പേരിടണമെന്ന് സംഘമാണ് മോഷണം നടത്തിയത് എന്നാണ്എന്നാണ് പോലീസിന്റെ നിഗമനം. സാധനസാമഗ്രികള്‍ കൊണ്ടുപോകുവാന്‍ പെട്ടി ഓട്ടോറിക്ഷ പോലെയുള്ള വാഹനം ഉപയോഗിച്ചതായും പോലീസ് കണക്ക് കൂട്ടുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുമെന്ന് തിരുവല്ലാ സിഐ ബി കെ സുനില്‍ കൃഷ്ണന്‍ പറഞ്ഞു.
Previous Post Next Post