മണിപ്പൂരില്‍ കത്തോലിക്കസഭ 600 വീടുകള്‍ നിര്‍മ്മിക്കും



ഇംഫാല്‍: മണിപ്പൂരിലെ കലാപത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ഇംഫാല്‍ രൂപത 600 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും. ഭൂരിഭാഗവും ക്രൈസ്തവവിശ്വാസികളായ കുക്കി ഗോത്രത്തില്‍പ്പെട്ടവര്‍ക്കുവേണ്ടിയാണ് അതിരൂപത 600 വീടുകളുടെ നിര്‍മ്മാണ പദ്ധതി തയാറാക്കിയിരിക്കുന്നതന്നെ് ഇംഫാല്‍ രൂപത വികാരി ജനറാള്‍ ഫാ. വര്‍ഗീസ് വേലിക്കകം പറഞ്ഞു. അദ്ദേഹമാണ് മണിപ്പൂരിലെ സഭയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്.

മണിപ്പൂരിലെ മുമ്പി, സിംഗനാഗാദ്, ചുരാചന്ദ്രാപുര്‍ ജില്ലകളിലെ അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍ക്കായിട്ടാണ് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ ഫണ്ട് ശേഖരണത്തിനായി കോണ്‍ഫ്രന്‍സ് ഓഫ് ഡയസഷന്‍ പ്രീസ്റ്റ്‌സ് ഓഫ് ഇന്ത്യ ‘മിനിമം 500 രൂപ മണിപ്പൂരിന്’ എന്ന ചലഞ്ച് തുടങ്ങിയിരുന്നു. ഓഗസ്റ്റ് 2024 വരെ ഇതിനുള്ള ഫണ്ട് കളക്ഷന്‍ നടക്കും. ഫെബ്രുവരി 2025 ല്‍ പണി പൂര്‍ത്തിയാക്കും.

വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവെച്ചു നല്‍കുക എന്നതുമാത്രമല്ല, സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ആതമീയ സഹായം കൂടെ ഉള്‍ക്കൊള്ളുന്നതാണ് ഈ പ്രോജക്ട്്. സ്വന്തം നാട്ടില്‍ അഭായര്‍ത്ഥികളാക്കപ്പെട്ടവരില്‍ കൂറെയാളുകള്‍ അയല്‍ സംസ്ഥാനങ്ങളായ നാഗാലന്‍ഡ്, ആസാം, മിസോറം എന്നീവിടങ്ങളിലേക്ക് ഓടിപ്പോയി. ബാക്കിയുള്ളവര്‍ മണിപ്പൂരില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നു. അവരിലധികവും സിംഗനാഗാദ്, ചുരചന്ദ്രാപൂര്‍ ഇടവകകളിലാണ്. അതാകട്ടെ ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള സമൂഹമാണ്. സുഗ്നു ഇടവകയില്‍ നിന്നുള്ള കത്തോലിക്കര്‍ക്കായിട്ടാണ് വീട് പണി ആരംഭിക്കുന്നതെന്ന് ഫാ. വേലിക്കകം വ്യക്തമാക്കി. ആ ഇടവകയില്‍ മാത്രം കത്തോലിക്കര്‍ക്ക് 1200 വീടുകള്‍ നഷ്ടമായി. അവര്‍ക്ക് വീടും ഭൂമിയും വാഹനങ്ങളും ജോലിയും എല്ലാം നഷ്ടമായി എന്നും ഫാ. വേലിക്കകം കൂട്ടിച്ചേര്‍ത്തു. 
Previous Post Next Post