മറ്റക്കര തുരുത്തിപ്പള്ളി ക്ഷേത്രത്തിൽ സപ്താഹയജ്ഞം ഓഗസ്ത് 8 മുതൽ 15 വരെ.


മറ്റക്കര: തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ 42-മത് ഭാഗവത സപ്താഹയജ്ഞം ഓഗസ്ത് ഓഗസ്റ്റ് 8 മുതൽ 15 വരെ നടക്കും. പുന്നപ്ര കൃഷ്ണറാം ആണ് സപ്താഹ ആചാര്യൻ. ഓഗസ്ത് 8 ന് വൈകിട്ട് 5ന് കിടങ്ങൂർ ക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിക്കുന്ന വിഗ്രഹഘോഷയാത്ര ദേശവഴി സഞ്ചരിച്ച് 6 ന് ക്ഷേത്രത്തിൽ എത്തിച്ചേരും. വൈകിട്ട് 7ന് ക്ഷേത്ര സപ്താഹ യജ്ഞത്തിന് ആരംഭം കുറിച്ച് കവടിയാർ കൊട്ടാരം സ്ഥാനപതി അവിട്ടം തിരുന്നാൾ ആദിത്യവർമ്മ ഭദ്രദീപ പ്രകാശനം നടത്തും.
തുടർന്ന് വിഗ്രഹ സമർപ്പണം, ആചാര്യവരണം, വസ്ത്ര സമർപ്പണം, അയ്മ്പറ സമർപ്പണം, ഭാഗവത മാഹാത്മ്യപ്രഭാഷണം എന്നിവ നടക്കും.
സപ്താഹത്തിൻ്റെ ഒന്നാം ദിനമായ ഓഗസ്ത് 9ന് രാവിലെ 7 ന് പാരായണത്തിന് സമാരംഭം കുറിക്കും. 
സപ്താഹത്തിൻ്റെ മൂന്നാം ദിവസമായ ഓഗസ്ത് 11 ഞായറാഴ്ച വൈകിട്ട് 7ന് ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ പുഷ്പാഭിഷേകം നടക്കും.
ഓഗസ്ത് 12 ന് വൈകിട്ട് വിദ്യാഗോപാലമന്ത്രാർച്ചനയും മാതാപിതാഗുരു വന്ദനവും യജ്ഞശാലയിൽ നടക്കും. 13 ചൊവ്വാഴ്ച രാവിലെ 10ന് രുഗ്മണി സ്വയംവര ഘോഷയാത്രയും വൈകിട്ട് 5ന് സർവൈശ്വര്യപൂജയും നടക്കും.
ഓഗസ്റ്റ് 14 ന് രാവിലെ 11ന് കുചേലസദ്ഗതിയും സപ്താഹത്തിൻ്റെ അവസാനമായ 15 ന് ഉച്ചയ്ക്ക് 11.30 ന് അവഭൃഥസ്നാനവും തുടർന്ന് മഹാപ്രസാദമൂട്ടും നടക്കും.
Previous Post Next Post