സെക്യൂരിറ്റി ജീവനക്കാർക്ക് സംരക്ഷണം നൽകുന്ന ശക്തമായ നിയമനിർമ്മാണം വേണം


കോട്ടയം : സെക്യൂരിറ്റി ജീവനക്കാർക്ക് ജോലിക്കിടെ നിരന്തരമായി സാമൂഹ്യവിരുദ്ധരിൽ നിന്നും ആക്രമണം ഉണ്ടാകുന്നതായി മുഖ്യമന്ത്രിക്കും മറ്റു ബന്ധപ്പെട്ട വകുപ്പുകൾക്കും ഓൺലൈനിൽ ആയി പരാതികൾ സമർപ്പിച്ച് സ്വകാര്യ സുരക്ഷ ജീവനക്കാരുടെ സംഘടനയായ സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ. 

 അകാരണമായി സെക്യൂരിറ്റി ഗാർഡുകൾക്ക് നേരെ നിരന്തരമായ ആക്രമണങ്ങൾ ഉണ്ടാകുമ്പോഴും സംസ്ഥാന സർക്കാർ നിഷ്ക്രിയമായ നിലപാട് ആണ് സ്വീകരിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ ആരോപണം ഉന്നയിച്ചു . സെക്യൂരിറ്റി ഗാർഡുകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ ഇതിനുമുമ്പും നിരവധി തവണ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും യാതൊരുവിധ നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നും ഇത്തരം സംഭവത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം വൈകുന്നേരം കൊച്ചിയിലെ എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ പൊറ്റക്കുഴിയിൽ നടന്ന ബേക്കറി സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ നേരെ ഉണ്ടായ ആക്രമണം എന്നും ഭാരവാഹികൾ ശക്തമായി ആരോപണം ഉന്നയിച്ചു.

 ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് നേരെ നടക്കുന്ന നിരന്തരമായി നടക്കുന്ന ഇത്തരം ആക്രമണത്തെ സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ ശക്തമായി ആപലപിക്കുന്നുയെന്നും എത്ര സംഭവങ്ങൾ ഇനിയും വെച്ച് ഉറപ്പിക്കാൻ ആവില്ല എന്നും സെക്യൂരിറ്റി ഗാർഡുകൾ ഉൾപ്പെടെയുള്ള ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാർക്കും സംരക്ഷണം നൽകുന്ന രീതിയിലുള്ള ശക്തമായ നിയമനിർമ്മാണം എത്രയും പെട്ടെന്ന് പ്രാബല്യത്തിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കിയതായും ഭാരവാഹികൾ അറിയിച്ചു. 

സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് സ്റ്റാൻലി ജോൺ, സെക്രട്ടറി അഡ്വ. രാജേഷ് നെടുമ്പ്രം,ട്രഷറർ പ്രഭാകുമാർ ചക്കുളം, കോർഡിനേറ്റർ സാംസൺ ഡാനിയൽ, സെക്രട്ടറി പ്രീതി ബിനു തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post