അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് ജോ ബൈഡന്‍ പിന്മാറി



വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ യു.എസ്. പ്രസിഡന്റുമായ ജോ ബൈഡൻ പിന്മാറി. പാർട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് പറഞ്ഞുകൊണ്ടാണ് ജോ ബൈഡൻ ഇക്കാര്യം പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപുമായി ജൂണിൽ നടന്ന സംവാദത്തിലെ ദുർബലമായ പ്രകടനത്തെ തുടർന്ന് സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ ജോ ബൈഡനുമേൽ പാർട്ടിയിൽനിന്ന് വലിയ സമ്മർദ്ദമുണ്ടായിരുന്നു.
Previous Post Next Post