സുരേഷ് ഗോപിയുടെ ഭാരതമാതാ പ്രയോഗത്തിൽ അതൃപ്തി; ബിജെപി സെക്രട്ടറിയെ ആർഎസ്എസ്സ് പിൻവലിച്ചു…


സുരേഷ് ഗോപിയുടെ ഭാരതമാതാ പ്രയോഗത്തിൽ അതൃപ്തി; ബിജെപി സെക്രട്ടറിയെ ആർഎസ്എസ്സ് പിൻവലിച്ചു…

കോഴിക്കോട്: ബിജെപി സംഘടന സെക്രട്ടറിയായ കെ സുഭാഷിനെ ആർഎസ്എസ്സ് പിൻവലിച്ചു. കെ സുഭാഷിന് ആർഎസ്എസ്സ് ചുമതല നൽകി. കഴിഞ്ഞ കുറച്ച് കാലമായി ബിജെപി നേതൃത്വവുമായി അഭിപ്രായഭിന്നതയുണ്ടായിരുന്നു സുഭാഷിനു. സംഘടനാ സെക്രട്ടറിയായിരുന്നിട്ടും സുഭാഷ് ബിജെപി നേതൃയോഗങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്നു. കേന്ദ്ര നേതൃത്വം ശോഭാ സുരേന്ദ്രനെ പരിഗണിക്കാത്തതിലും സുരേഷ് ഗോപി ഇന്ദിരാ ഗാന്ധിയെ ഭാരതമാതാഭാരതമാതാവെന്ന് വിശേഷിപ്പിച്ചതിലുമുള്ള അതൃപ്തിയാണ് കെ സുഭാഷ് ബിജെപി നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനിക്കാൻ കാരണമായതെന്ന് സൂചനകളുണ്ടായിരുന്നു. സുഭാഷിന് പകരം ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ആരെയും പാർട്ടി നിയോഗിച്ചിട്ടില്ല.

നേരത്തെ നാലുവര്‍ത്തോളം ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു ആര്‍എസ്എസ് നേതാവ് എം ഗണേഷിനെ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയാണ് കെ സുഭാഷിനെ പകരം നിയമിച്ചത്. ബിജെപി സഹ സംഘടനാ സെക്രട്ടറിയായിരുന്നു സുഭാഷ. ബിജെപി നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസാം കാരണമാണ് നേരത്തെ എം ഗണേശനെ ബിജെപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി സുഭാഷിനെ പകരം കൊണ്ടുവന്നത്.
Previous Post Next Post