പഞ്ചാബ് ശിവസേന നേതാവിനെ നടുറോഡില്‍ വെട്ടി കൊലപ്പെടുത്താൻ ശ്രമം.ആക്രമണത്തിൽ പഞ്ചാബ് ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് ഗുരുതരമായി പരിക്കേറ്റു. ലുധിയാന സിവില്‍ ഹോസ്പിറ്റലിനു സമീപത്ത് ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തിയാണ് ആക്രമിച്ചത്.സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് നേതാവിനെ അക്രമിച്ചതെന്നാണ് റിപ്പോർട്ട്.സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സിഖുകാര്‍ക്കെതിരെ സന്ദീപ് നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രകോപിതരായവരാണ് സംഭവത്തിന് പിന്നിൽ.അതേസമയം, ആക്രമണത്തെ ചെറുക്കാതെ രക്ഷപ്പെട്ട ഗണ്‍മാനെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്.ലുഥിയാനയിലെ തിരക്കേറിയ ഒരു തെരുവിന് നടുവിലാണ് ആക്രമണം ഉണ്ടായത്. നിഹാംഗുകളുടെ വേഷത്തിലെത്തിയ ആക്രമകാരികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപ് ഥാ