സൗത്ത് പാമ്പാടി: കുറ്റിക്കൽ പ്രദേശത്ത് സ്കൂൾ വിട്ട് ഒറ്റയ്ക്ക് നടന്നുവരുന്ന പെൺകുട്ടികളോട് ബൈക്ക് ചേർത്തുനിർത്തി വഴി ചോദിക്കുക. ഇതിനിട യ്ക്ക്നഗ്നതാ പ്രദർശനം നടത്തുക എന്നതാണ് രീതി. മുൻവശം വെളുത്ത കളർ ഉള്ള ഹീറോ എക്സ് പ്ലസ് ബൈക്കിൽ ഹെൽമറ്റ് ധരിച്ചാണ് 16-25 വയസ് ഉള്ള പ്രതി എത്തുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ സമാനമായ രണ്ട് സംഭവങ്ങൾ രണ്ട് സ്കൂളിലെ പെൺകുട്ടികളോട് ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് സ്കൂൾ അധികൃതരും പാമ്പാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്
സാഹചര്യ തെളിവുകളും, സാക്ഷി മൊഴികളും സി.സി.റ്റി .വി ദൃശ്യങ്ങളും ശേഖരിച്ച് പോലീസ് ശക്തമായ അന്വേഷണത്തോടെ പ്രതിക്കായി വല വിരിച്ചു കഴിഞ്ഞു. സംഭവം ആവർത്തിക്കപ്പെടാതിരിക്കുവാൻ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കുവാനും, ഇത്തരത്തിൽ ഒരു സംശയം തോന്നിയാൽ കുട്ടികൾ വാഹനങ്ങളുടെ നമ്പർ അപ്പോൾ തന്നെ ഹൃദ്യസ്ഥമാക്കുകയോ, പറ്റിയാൽ രേഖപ്പെടുത്തുകയോ ചെയ്യുവാനും സ്കൂൾ അർധികൃതർ കുട്ടികൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു അതേ സമയം നാട്ടുകാർ ഈ സമൂഹ ദ്രോഹിയെ കൈയ്യിൽ കിട്ടിയാൽ "പഞ്ഞിക്കിടുമെന്നും " പറഞ്ഞു