കോത്തലയിൽ കക്കൂസ് മാലിന്യം വഴിയരികിൽ തള്ളി വ്യാപക പ്രതിഷേധം.


കോത്തല : കക്കൂസ് മാലിന്യം വഴിയരികിൽ തള്ളിയ സംഭവത്തിൽ പ്രതിഷേധം വ്യാപകം. കെ.കെ റോഡിൽ പതിമൂന്നാം മൈൽ ജംഗ്ഷന് സമീപമാണ് വെള്ളിയാഴ്ച രാത്രിയിൽ മാലിന്യം തള്ളിയത്. കോത്തല പൊടിപ്പാറയ്ക്കൽ പി.വി രാജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മാലിന്യം തള്ളിയത്. ശനിയാഴ്ച രാവിലെ പരിസരമാകെ ദുർഗന്ധം വന്നതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. സംഭവമറിഞ്ഞ് കൂരോപ്പട  പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ, പഞ്ചായത്ത് അംഗങ്ങളായ ബാബു വട്ടുകുന്നേൽ, പി.എസ്.രാജൻ, അനിൽ കൂരോപ്പട, സന്ധ്യാ സുരേഷ്, ആശാ ബിനു തുടങ്ങിയവർ സ്ഥലത്ത് എത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജേഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജു എന്നിവരുടെ നേതൃത്വത്തിൽ ആശാ വർക്കർമാരായ ഇന്ദിരാദേവി, സുമ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിസരമാകെ ബ്ലീച്ചിംഗ് പൗഡർ വിതറിയതോടെയാണ് ദുർഗന്ധത്തിന് ശമനമുണ്ടായത്.
മാലിന്യം തള്ളിയ സംഭവത്തിൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ ആവശ്യപ്പെട്ടു. രാത്രികാല പോലീസ് പരിശോധന കർശനമാക്കണമെന്നും വഴിയരികിലെ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച്‌ കുറ്റവാളികളെ പിടികൂടണമെന്നും പഞ്ചായത്ത്  പ്രസിഡന്റ് പോലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.


Previous Post Next Post