മലപ്പുറം കൊണ്ടോട്ടിയിൽ സ്വകാര്യബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോ ഡ്രൈവർ.സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ്‍ മുഴക്കിയതോടെയാണ് ആക്രമണശ്രമമുണ്ടായത്.കൊണ്ടോട്ടി കോട്ടപ്പുറത്ത് ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംഭവമുണ്ടായത്. ഏതാനും രണ്ടുകിലോമീറ്ററോളം ബസിന് മുന്നിലൂടെ വടിവാള്‍ വീശി ഓട്ടോറിക്ഷ സഞ്ചരിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.യാത്രക്കാരാണ് വടിവാള്‍വീശിപോകുന്ന ഓട്ടോറിക്ഷയുടെ വീഡിയോ എടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
സൈഡ് കൊടുത്തില്ല..ഹോൺ മുഴക്കിയ സ്വകാര്യബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോ ഡ്രൈവർ…
Jowan Madhumala
0