കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവം..പ്രതി പിടിയിൽ




എറണാകുളം : തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതി പിടിയിൽ.പിറവം സ്വദേശി അഖിൽ ആണ് അറസ്റ്റിൽ ആയത് . 

ബസ് ഓവർടേക്ക് ചെയ്തതിൽ പ്രകോപിതനായാണ് ഇന്നോവ കാറിന്‍റെ ഡ്രൈവറായ അഖിൽ ഡ്രൈവറെ തല്ലിയത്.അക്രമണത്തിൽ എറണാകുളത്ത് നിന്ന് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ സുബൈറിന്‍റെ തലയ്ക്കും കൈക്കും പരുക്കേറ്റു.പരിക്കേറ്റ സുബൈറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post