പാലക്കാട് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി….


പാലക്കാട് കോട്ടായിൽ അമ്മയും മകനും മരിച്ച നിലയിൽ. രോ​ഗബാധിതയായ അമ്മ മരിച്ച സങ്കടത്തിൽ മകൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നി​ഗമനം. കോട്ടായി സ്വദേശി ചിന്നയ്ക്ക് 5 മക്കളാണുള്ളത്. ഇതിൽ അഞ്ചാമത്തെ മകനാണ് ​ഗുരുവായൂരപ്പൻ. അമ്മയും മകനും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ നാലഞ്ച് ദിവസമായി ചിന്നയ്ക്ക് പനിയായിരുന്നു. ആശുപത്രിയിൽ മരുന്നും വാങ്ങിയിരുന്നു. ഇന്നലെ രാത്രി 10 മണി വരെ ചിന്നയുമായി അയൽവാസികൾ സംസാരിച്ചിരുന്നു.

ഇന്ന് രാവിലെയാണ് തൊട്ടടുത്തുള്ള പറമ്പിൽ ​ഗുരുവായൂരപ്പനെ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. പിന്നീട് വീട്ടിൽ വന്ന് നോക്കിയപ്പോഴാണ് അമ്മയും മരിച്ചു കിടക്കുന്നത് കണ്ടത്. അമ്മയുടെ മരണത്തിൽ അസ്വാഭാവികതയൊന്നും കാണുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. അമ്മ മരിച്ചതറിഞ്ഞ് മനോവിഷമത്തിൽ മകൻ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നി​ഗമനം. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്യും. അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. 45കാരനായ ​ഗുരുവായൂരപ്പൻ അവിവാ​ഹിതനാണ്
Previous Post Next Post