സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു..പലരും പാർട്ടിയിലെത്തുന്നത് സാമ്പത്തിക നേട്ടമുണ്ടാക്കാനെന്ന് എം വി ഗോവിന്ദൻ…


 
സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു എന്ന വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിലാണ് സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമർശനം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ നിന്നും പാർട്ടിക്ക് തന്നെ കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ച്ചയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രാദേശികതലത്തിൽ ക്ഷേത്രങ്ങളിൽ നിന്ന് വിട്ടു നിൽക്കരുതെന്നും എം വി ഗോവിന്ദൻ നിർദേശം നൽകി. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കരുതെനന്നായിരുന്നു നിർദ്ദേശം.വിശ്വാസികളെയും കൂടെ നിർത്തണം. ജനങ്ങളോട് വിനയത്തോടെ പെരുമാറണം. മരണവും വിവാഹവും ഉൾപ്പെടെ പ്രദേശത്തെ വിഷയങ്ങളിൽ പാർട്ടി അംഗങ്ങൾ സജീവമായി നിൽക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Previous Post Next Post