ഉപതെരഞ്ഞെടുപ്പ് ഫലം..ബിജെപിക്ക് കനത്ത തിരിച്ചടി..ഇന്ത്യാസഖ്യത്തിന് മുന്നേറ്റം…


ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ പ്രതിപക്ഷ പാർട്ടികൾക്ക് വൻ മുന്നേറ്റം. 7 ഇടങ്ങളിൽ ഇന്ത്യാ മുന്നണി ജയിച്ചു. 4 സീറ്റുകളിൽ ലീഡ് തുടരുന്നു. രണ്ടിടത്ത് മാത്രമാണ് എൻഡിഎയ്ക്ക് ലീഡ്. ബിഹാർ, ബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്.
.റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാൾ), ദെഹ്‌റ, ഹാമിർപൂർ, നാലഗഡ് (ഹിമാചൽ പ്രദേശ്), ബദരീനാഥ്, മംഗലൂർ (ഉത്തരാഖണ്ഡ്) ജലന്ധർ വെസ്റ്റ് (പഞ്ചാബ്) റുപൗലി (ബിഹാർ) വിക്രവണ്ടി (തമിഴ്നാട് ) അമർവാര (മധ്യപ്രദേശ്) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.എംഎൽഎമാരുടെ മരണത്തെയും രാജിയെയും തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Previous Post Next Post