തലസ്ഥാനത്ത് പട്ടാപ്പകല്‍ വീണ്ടും ഗുണ്ടാവിളയാട്ടം. സെക്രട്ടേറിയറ്റിന് താഴെയുള്ള ബേക്കറി ജംഗ്ഷിലാണ് ഇന്നു രാവിലെ മുതല്‍ ഗുണ്ടകള്‍ അഴിഞ്ഞാട്ടം നടത്തിയത്. ഹോട്ടല്‍ മേഖലയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി അക്രമം നടത്താന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. മ്യൂസിയം പോലീസ്



തലസ്ഥാനത്ത് പട്ടാപ്പകല്‍ വീണ്ടും ഗുണ്ടാവിളയാട്ടം. സെക്രട്ടേറിയറ്റിന് താഴെയുള്ള ബേക്കറി ജംഗ്ഷിലാണ് ഇന്നു രാവിലെ മുതല്‍ ഗുണ്ടകള്‍ അഴിഞ്ഞാട്ടം നടത്തിയത്. ഹോട്ടല്‍ മേഖലയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി അക്രമം നടത്താന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. മ്യൂസിയം പോലീസ് ഗുണ്ടകളെ പിടികൂടിയിട്ടുണ്ട്. എങ്കിലും നഗരത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറയുന്നു. ബേക്കറി ജംഗ്ഷനിലെ വണ്‍വേയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടനാടന്‍ പുഞ്ച എന്ന ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഗുണ്ടകള്‍ ആക്രമണം നടത്തിയത്. രാവിലെ എത്തിയ ഗുണ്ടാസംഘം ഇവിടെുണ്ടായിരുന്ന സെക്യൂരിട്ടിയെയും ഹോട്ടല്‍ ജീവനക്കാരെയും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ഉടമ സുരേഷ് മ്യൂസിയം പോലീസില്‍ പരാതി നല്‍കി. 


തുടര്‍ന്ന് ഉച്ചയോടെ ഗുണ്ടകള്‍ വീണ്ടുമെത്തി ഹോട്ടലിലെ സി.സി.ടി.വി ക്യാമറകളും, അതിന്റെ റെക്കോര്‍ഡിംഗ് കമ്പ്യൂട്ടറുമെല്ലാം അടിച്ചു തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഗുണ്ടകളെ പിടികൂടുകയും ചെയ്തു. ഈ കെട്ടിടത്തില്‍ മുമ്പ് ലേ അറേബ്യ എന്ന ഹോട്ടല്‍ നടത്തിയിരുന്ന കാസര്‍ഗോഡ് സ്വദേശി ഷംസുദ്ദീന്റെ ക്വട്ടേഷനായിരുന്നു ഗുണ്ടാ ആക്രമണം എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറയുന്നത്. മുമ്പ് ഷംസുദ്ദീനെ മ്യൂസിയം പോലീസ് ചോദ്യം ചെയ്യുകയാണ്. ഹോട്ടല്‍ മേഖലയില്‍ ഷംസൂദ്ദീന്‍ നഗരത്തിലെ നിരവധി കടകള്‍ എടുത്ത് ഹോട്ടല്‍ നടത്തുന്നത് പതിവാണ്. എന്നാല്‍, ഇവിടെയെല്ലാം കടങ്ങള്‍ വരുത്തി വെയ്ക്കുകയും മുങ്ങുകയുമാണ് പതിവെന്നും തൊട്ടടുത്ത കടകളിലെ ജീവനക്കാര്‍ പറയുന്നു. ചിക്കന്‍ വാങ്ങിയ വകയില്‍ 50 ലക്ഷംരൂപ കഗൊടുക്കാനുണ്ടെന്നു കാട്ടി വ്യവസായികള്‍ നിരന്തരം വരുന്നുണ്ട്. സമാന രീതിയില്‍ ബീഫ് വാങ്ങിയ കടക്കാരും, മറ്റുള്ളവരും വരുന്നുണ്ട്.  എന്നാല്‍, ഷംസുദ്ദീന്‍ കടയും പൂട്ടി മുങ്ങിയിട്ട് നാളുകള്‍ ഏറെയാൈയി. കെട്ടിടത്തിന്റെ വാടക ഇനത്തില്‍ 10 ലക്ഷം രൂപയും ഉടമസ്ഥന് ഷംസൂദ്ദീന്‍ കൊടുക്കാനുണ്ടെന്നും വ്യാപാരി വ്യവസായി ഭാരവാഹികള്‍ പറയുന്നു. വാട്ടര്‍ അതോറിട്ടിയും ബില്ലും അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിഛ്‌ഛേദിച്ചിരിക്കുകയാണ്. മാസങ്ങളായി ഷംസുദ്ദീന്‍ കട തുറക്കാത്തതിനാല്‍ കെട്ടിട ഉടമസ്ഥന്‍ മറ്റൊരാള്‍ക്ക് കട വാടകയ്ക്കു കൊടുത്തു. കുട്ടനാടന്‍ പുഞ്ച എന്ന കടയാണ് അവിടെ പുതുതായി ആരംഭിച്ചത്. ഈ കട തുറന്നിട്ട് രണ്ടാഴ്ചയോളമായി.തന്റെ അനുവാദമില്ലാതെ കടകൊടുത്തതിന്റെ ദേഷ്യത്തിലാണ് ഷംസുദ്ദീന്‍ ഗുണ്ടകളെ അയച്ച് കടയില്‍ ആക്രമണം നടത്തിയത്. 
 എന്നാല്‍, മണക്കാട് സ്വദേശിയായ സുരേഷ് നടത്തുന്ന കുട്ടനാടന്‍ പുഞ്ച എന്ന ഹോട്ടല്‍ ജീവനക്കാര്‍ക്ക് കെട്ടിട ഉടമയും ഷംസുദ്ദീനുമായുള്ള ഇടപാട് എന്താണെന്നു പോലുമറിയില്ല. സെക്യൂരിറ്റിക്കാരും, മറ്റു ജീവനക്കാരും കാര്യമറിയാതെ തല്ലു വാങ്ങുകയായിരുന്നു. ഇതിനെതിരേയാണ് കുട്ടനാടന്‍ പുഞ്ചയുടെ ഉടമ കേസ് കൊടുത്തത്. തനിക്ക് നഷ്ടപരിഹാരം വേണമെന്നും, അല്ലാതെ ഒരാളെയും ഇവിടെ കട നടത്താന്‍ അനുവദിക്കില്ലെന്നുമാണ് ഷംസുദ്ദീന്‍ വെല്ലു വിളിച്ചത്. ഇവിടെ കട നടത്തുന്നവരെ ആക്രമിക്കാന്‍ ഒരു കോടിരൂപയുടെ ക്വട്ടേഷനാണ് നല്‍കിയിരിക്കുന്നതെന്നും ഷംസുദ്ദീന്‍ വെല്ലുവിളിച്ചെന്ന് വ്യാപാരി വ്യവസായി ഭാരവാഹികള്‍ പറയുന്നു.  




 
Previous Post Next Post