കൂരോപ്പട : ഇന്ത്യൻ ടീമിൽ ഇടം നേടിയ ജീവൻ ജോസ് ജോജിക്ക് അഭിനന്ദന പ്രവാഹം. ഇന്ത്യൻ ഹാൻഡ് ബോൾ ടീമിൽ ഇടം നേടിയ രണ്ട് മലയാളികളിൽ ഒരാളായി കോട്ടയം ജില്ലയിൽ കൂരോപ്പട മരങ്ങാട്ട് ഒറ്റത്തയ്യിൽ ജീവൻ ജോസ് മാറിയത് നാടിന് നേട്ടവും അഭിമാനവുമായി. തൃശൂർ സാഹൃദയ കോളജിൽ എം.എസ്.ഡബ്ള്യൂ വിദ്യാർത്ഥിയായ ജീവന് സ്പെയിനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ജീവനും മലപ്പുറം സ്വദേശിയായ സവിതിനും അവസരം ലഭിച്ചു.
ബ്രസിൽ , പോളണ്ട്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളോട് ശക്തമായി പൊരുതുന്നതിന് ഇൻഡ്യൻ ടീമിന് കഴിഞ്ഞു.
പങ്ങട സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ നിന്നാണ് ജീവൻ ഹാൻഡ് ബോളിലേക്ക് എത്തിയത്. കായികാധ്യാപകനായ ജോർജ് ജോബ് ആണ് ആദ്യ പരിശീലകൻ. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ജില്ലാ സംസ്ഥാന ടീമിൽ ഉൾപ്പെട്ടിരുന്നു.
കൂരോപ്പട മരങ്ങാട്ട് ഒറ്റത്തെയ്യിൽ ജോജി വർഗീസിന്റെയും (കുരോപ്പട അമ്പലപ്പടിയിലെ സ്റ്റൗവ് റിപ്പയറിംഗ് സ്ഥാപനമുടമ) അന്നമ്മയുടെയും മകനാണ് ജീവൻ.
ജീവനെ നാട്ടുകാരും കായികപ്രേമികളും ജനപ്രതിനിധികളും അഭിനന്ദിച്ചു.