സമ്പന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്; ഇന്ത്യയുടെ സ്ഥാനം അഞ്ചാമത്


ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. ജി.ഡി.പി(മൊത്ത ആഭ്യന്തര ഉൽപാദനം), ജി.ഡി.പി പെർ കാപിറ്റ (പ്രതിശീർഷ ജി.ഡി.പി) എന്നിവയുടെ അടിസ്ഥാനത്തിലാണ് ലോകരാജ്യങ്ങളുടെ സമ്പത്ത് കണക്കാക്കിയത്. ഐ.എം.എഫ് ആണ് കണക്കു പുറത്തുവിട്ടത്. ലക്സംബർഗ് ആണ് പ്രതിശീർഷ ജി.ഡി.പിയുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത്. ഏതാണ്ട് 132,000 യു.എസ് ഡോളർ ആണ് ലക്സംബർഗിന്റെ ജി.ഡി.പി പെർ കാപിറ്റ.

ജി.ഡി.പിയുടെ കാര്യത്തിൽ യു.എസ് ആണ് ഒന്നാം സ്ഥാനത്ത്. 28.78 ലക്ഷം കോടിയാണ് യു.എസിന്റെ ജി.ഡി.പി. 18.53 ലക്ഷം കോടി ജി.ഡി.പിയുമായി ചൈന രണ്ടാംസ്ഥാനത്തുണ്ട്. മൂന്നാംസ്ഥാനത്തുള്ള ജർമനിക്ക് 4.59 ലക്ഷം കോടിയാണ് ജി.ഡി.പി.

അഞ്ചാംസ്ഥാനത്താണ് ഇന്ത്യ ജി.ഡി.പി അടിസ്ഥാനമാക്കിയുള്ള സമ്പന്ന പട്ടികയിൽ. 3.94 ലക്ഷം കോടിയാണ് ഇന്ത്യയുടെ ജി.ഡി.പി നിരക്ക്. ഐ.എം.എഫിന്റെ കണക്കുകൾ പ്രകാരം 2024ൽ ഇന്ത്യയുടെ ജി.ഡി.പി പെർ കാപിറ്റ 3000 ഡോളറിനടുത്താണ് ആണ്. ജി.ഡി.പിയെ അപേക്ഷിച്ച് ഇന്ത്യയുടെ ജി.ഡി.പി പെർ കാപിറ്റ വളരെ കുറവാണ്. പ്രതിശീർഷ ജി.ഡി.പി അടിസ്ഥാനമാക്കിയുള്ള 2024ലെ ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 138 ആണ്.

ഗോൾഡ്മാൻ സാഷെ പ്രവചനമനുസരിച്ച് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ 2075ഓടെ യു.എസിനെ പിന്തള്ളി ഇന്ത്യ രണ്ടാംസ്ഥാനത്ത് എത്തുമെന്ന് പ്രവചിച്ചിരുന്നു. വരുംവർഷങ്ങളിൽ ഇന്ത്യയിലെ ജി.ഡി.പി പെർ കാപിറ്റയിലും വർധനവുണ്ടാകുമെന്നാണ് കരുതുന്നത്.
Previous Post Next Post