കൊടുക്കാനുള്ള പെൻഷൻ കുറച്ചെങ്കിലും നൽകിക്കൂടേ?; സർക്കാരിനോട് ഹൈക്കോടതി






കൊച്ചി: കുടിശ്ശികയായ ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്ത കാര്യം പരിഗണിച്ചു കൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തത് ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി മറിയക്കുട്ടിയുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഷ്താഖ് മുഹമ്മദ്, ജസ്റ്റിസ് എസ് മനു എന്നിവർ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പെൻഷൻ വിതരണത്തിലേക്കുള്ള കേന്ദ്ര സർക്കാർ വിഹിതവും, സെസ് വഴി ലഭിക്കുന്ന തുകയുടെ വിവരങ്ങളും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ കോടതി ആവശ്യപ്പെട്ടു.
കേന്ദ്ര വിഹിതവും സെസ് വിഹിതവും ലഭിച്ചിട്ടും പെൻഷൻ നൽകിയില്ല എന്ന് മറിയക്കുട്ടിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കുറച്ചെങ്കിലും പെൻഷൻ നൽകിയത് എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. കേസ് മാസം 30ന് കോടതി വീണ്ടും പരിഗണിക്കും.



Previous Post Next Post