ദേശീയ സെക്രട്ടറിയേറ്റിലേക്ക് പ്രകാശ് ബാബുവിന് പകരം കേരള ഘടകം നിര്‍ദേശിച്ചത് ആനി രാജയെ…





തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടതിന് പിന്നാലെ സിപിഐ നേതാവ് പ്രകാശ് ബാബുവിന് വീണ്ടും കടുംവെട്ട്. ദേശീയ സെക്രട്ടറിയേറ്റിലേക്ക് പ്രകാശ് ബാബുവിന് പകരം കേരള ഘടകം നിര്‍ദേശിച്ചത് ആനി രാജയെ. അതേസമയം, സംസ്ഥാന ഘടകം ആരെയും നിർദേശിച്ചിട്ടില്ലെന്നാണ് സിപിഐ നേതൃത്വത്തിന്‍റെ വിശദീകരണം. കാനത്തിന് ശേഷം പ്രകാശ് ബാബു ദേശീയ സെക്രട്ടേറിയറ്റിലെത്തുമെന്നായിരുന്നു പ്രതീക്ഷ. രാജ്യസഭാ സ്ഥാനാർത്ഥിത്വം പ്രകാശ് ബാബുവിന് നഷ്ടപ്പെട്ടതും കപ്പിനും ചുണ്ടിനുമിടയിലാണ്.

ദേശീയ സെക്രട്ടേറിയേറ്റിലേക്ക് ആനി രാജയെ എടുത്തത് സ്വാഭാവികമായ നടപടിയെന്നാണ് സിപിഐയുടെ വിശദീകരണം. പ്രകാശ് ബാബുവിനെ ഒഴിവാക്കിയതല്ലെന്നും ബിനോയ് വിശ്വം നേരത്തെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് എത്തിയത് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നേതാവ് എന്ന നിലയിലാണെന്നുമാണ് നേതൃത്വം പറയുന്നത്.സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം മാറിയതോടെ ആ ഒഴിവിലേക്ക് ദേശീയ തലത്തിൽ നിന്ന് ആനി രാജയെ ഉൾപ്പെടുത്തി. സംസ്ഥാന ഘടകം ആരെയും നിർദേശിച്ചിട്ടില്ലെന്നും വിശദീകരിച്ചു.

Previous Post Next Post