ലോറിയിടിച്ചു മതിൽ തകർന്നു വീണു; വിദ്യാർത്ഥികൾക്ക് പരിക്ക്…



കോഴിക്കോട്: കോയ റോഡിൽ തെരുവത്ത് ലോറി മതിലിൽ ഇടിച്ച് അപകടം. മതിൽ തകർന്ന് വീണ് 5 വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ 4 പേരെ ബീച്ച് ആശുപത്രിയിലും ഒരാളെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇടുപ്പെല്ലിന് പരിക്കേറ്റ വിദ്യാർത്ഥിയെയാണ് വിദഗ്ധ ചികിത്സക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ കാലിന് പൊട്ടലുണ്ട്.


Previous Post Next Post