നാണമില്ലേ ഓർത്തഡോക്സ് കാതോലിക്കോസേ!!! പരിശുദ്ധൻ എന്നവകാശപ്പെടുവാൻ അങ്ങേക്കെന്ത് യോഗ്യത ?*' മാർത്തോമ്മ സഭയിലെ ഫിലിപ്പ് ഡാലി അച്ഛൻ്റെ തുറന്നെഴുത്ത് വൈറൽ ആകുന്നു;


മാർത്തോമ്മ സഭയിലെ ഫിലിപ്പ് ഡാലി അച്ഛൻ്റെ തുറന്നെഴുത്ത് വൈറൽ ആകുന്നു. സഭ തർക്കത്തിലെ യഥാർത്ഥമെന്ന പേരിലാണ് അച്ഛൻ കുറിപ്പ് എഴുതിയത്. വലിയ പിന്തുണ അച്ഛന് ലഭിക്കുന്നുണ്ട്, വിമർശനവും.

പോസ്റ്റിൽ നിന്നും


നാണമില്ലേ ഓർത്തഡോക്സ് കാതോലിക്കോസേ!!! പരിശുദ്ധൻ എന്നവകാശപ്പെടുവാൻ അങ്ങേക്ക് എന്ത് യോഗ്യത ?
പതിറ്റാണ്ടുകളായി മലങ്കര സഭയെ ഭിന്നിപ്പിക്കുന്ന വിധത്തിൽ നാശം വിതയ്ക്കുകയും സംഘർഷങ്ങൾ സൃഷ്ടിച്ച് പള്ളികൾ പിടിച്ചടക്കുകയും ക്രിസ്തീയമായ വിശ്വാസത്തിന് നിരക്കാത്ത വിധത്തിൽ എന്ത് അതിക്രമങ്ങളും പ്രവർത്തിക്കുകയും കൂട്ടുനിൽക്കുകയും ചെയ്യുന്ന ഈ വിധ പ്രവൃത്തികൾ അണികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അങ്ങേക്ക് ഈ സഭയെ നയിക്കുവാൻ അനുവാദമില്ല അധികാരമില്ല ഈ വിധത്തിൽ പ്രവർത്തിച്ചു കൂടാ. ഈ വാക്കുകൾക്ക് അഴിവില്ല!!!.

 '
അതുകൊണ്ട് അങ്ങയുടെ ദുഷ്പ്രവൃത്തികൾ എത്രയും വേഗം അവസാനിപ്പിക്കുക. സ്വർഗ്ഗത്തിലെ ദൈവം അങ്ങയോടു സംഭവങ്ങളിൽ കൂടി സംസാരിക്കും. സമൂഹത്തിൽ അങ്ങേക്കുള്ള സ്ഥാനം വട്ടപൂജ്യം ആണെന്ന് ഓർത്തു കൊള്ളുക. അങ്ങയെ ഓർത്ത് ഞാൻ വേദനിക്കുന്നു !!! അങ്ങയെ സിംഹാസനങ്ങളിൽ നിന്നും മറിച്ചിട്ട് ജീവിതവിശുദ്ധിയും, നിർമ്മലരും ആയവരെ തൽസ്ഥാനത്ത് നിയോഗിച്ച് അങ്ങ് നിഷ്പ്രഭവൻ ആയിത്തീരുകയും ചെയ്യും എന്ന് ഓർമ്മിപ്പിക്കുന്നതിൽ തെല്ലും സംശയമില്ല.
"അനീതി കൊണ്ട് സത്യത്തെ തടുക്കുന്ന സകല അഭക്തിക്കും, അനീതിക്കും നേരെ ദൈവത്തിൻ്റെ കോപം സ്വർഗ്ഗത്തിൽ നിന്ന് വെളിപ്പെടും" എന്ന് ഓർത്തു കൊണ്ട് വിശ്വാസങ്ങൾ വിരുദ്ധമായതും മനസ്സും മനസാക്ഷിയില്ലാത്തതുമായ വിധത്തിൽ സത്യം വിട്ട് പ്രവർത്തിക്കുകയും ചെയ്യുന്ന സകല പാപപ്രവൃത്തികളിൽ നിന്നും പിൻവാങ്ങിയും മനസ്സു പുതുക്കി അങ്ങ് രൂപാന്തരപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ് !!!

മറിച്ച് അഹങ്കരിച്ചും, ധിക്കരിച്ചും, മറുതലിച്ചും, മത്സരിച്ചും ദൈവത്തിൻ്റെ ആത്മാവിനെ അനുസരിക്കുന്നതിൽ കുറവുള്ളവനായിത്തീരാതെ വിവേകവും ബുദ്ധിയും ആലോചനശക്തിയും ഉള്ളവനായി പ്രവർത്തിക്കുവാൻ ദൈവാത്മാവ് അങ്ങയെ സഹായിക്കട്ടെ.

അങ്ങ് എത്രയും വേഗം ഈ സംഘർഷങ്ങളും, ഭിന്നതകളും അവസാനിപ്പിക്കുന്നതിന് കാതോലിക്കോസ് എന്ന നിലയിൽ വിവേകപൂർവ്വം പ്രവർത്തിക്കേണ്ടത് അങ്ങയുടെ ഭാഗഭാഗിത്വമാണെന്ന് അങ്ങയെ ഓർമ്മിപ്പിക്കുകയാണ്.

ആകയാൽ അവസാനമായി ഒരു വാക്ക്!

അങ്ങയുടെ , നിന്ദ്യവും, നികൃഷ്ടവുമായ ഈ വിധ പ്രവർത്തികൾ അവസാനിപ്പിച്ച് യാക്കോബായ സഭയുടെ പുരാതനങ്ങളായിട്ടുള്ള പള്ളികളിൽ പോലീസിനെ ഉപയോഗിച്ച് അതിക്രമങ്ങളിലൂടെ പള്ളികൾ പിടിച്ചടക്കുന്ന പ്രവണതകൾ എന്നേക്കുമായി അവസാനിപ്പിച്ച് പിൻവാങ്ങുവാൻ കർത്താവ് അങ്ങയെ സഹായിക്കട്ടെ.
തലമുറകളെ വഴിതെറ്റിക്കുന്ന പരിശുദ്ധൻ്റെയും അതിക്രമവും പ്രവർത്തിക്കുന്ന അനുയായികളുടെയും ഗുണ്ടാ വിളയാട്ടം അവസാനിപ്പിച്ച് ശാശ്വതമായ സമാധാനം ഉണ്ടാക്കുന്നതിൽ കൂട്ടായി പ്രവർത്തിച്ചുകൊണ്ട് ക്രിസ്തീയ വിശ്വാസത്തിന് നിരക്കാത്ത എല്ലാ ദുഷ്പ്രവൃത്തികളും അവസാനിപ്പിച്ച് പിന്തിരിയുവാൻ ദൈവത്തിൻ്റെ ആത്മാവ് സഹായിക്കുകയും ശക്തമാക്കുകയും ചെയ്യുക.

അങ്ങാണ് കള്ളൻ്റെ കുരിശുമിട്ട് വിശ്വാസികളായ ജനതയെ കബളിപ്പിക്കുന്ന നീചനായ ദൈവപുരുഷൻ . അങ്ങയുടെ കഴുത്തിൽ അണിഞ്ഞിരിക്കുന്നത് കർത്താവിൻ്റെ കുരിശ് അല്ല, കർത്താവിനോട് കൂടി ക്രൂശിക്കപ്പെട്ട കള്ളന്മാരുടെ കുരിശാണ്. ഇന്ന് അങ്ങയെ നിയോഗിച്ചിരിക്കുന്ന കാതോലിക്ക സ്ഥാനത്തുനിന്നും സാഹചര്യങ്ങളുടെ ശക്തി നിമിത്തം അങ്ങ് വിരമിക്കേണ്ടി വരികയും ചെയ്യും എന്ന് ഓർത്തു കൊള്ളുവിൻ . ഒരു ദിവസം പോലും ഒരു നിമിഷം പോലും പരിശുദ്ധ കാതോലിക്കാ ആയി തുടരുവാൻ അങ്ങേയ്ക്ക് അനുവാദമില്ല- അധികാരമില്ല, അത് ചെയ്തു കൂടാ – ഈ വാക്കുകൾക്ക് അഴിവില്ല, അങ്ങയെ ഓർത്ത് ഞാൻ തകർന്നു പോയി എട്ടും പൊട്ടും തിരിയാത്ത അനുയായികളെ ഇറക്കി ആരാധനാലയങ്ങൾ തല്ലിപ്പൊളിക്കുകയും സംഘട്ടനത്തിൽ ആരാധന കയ്യടക്കുന്നതും ശുദ്ധമായ വിവരക്കേട് എന്ന് ഇനി ആരാണ് പരിശുദ്ധനോട് ഉപദേശിക്കേണ്ടത് ? നിങ്ങളുടെ മേൽ ദൈവത്തിൻ്റെ കോപം സ്വർഗ്ഗത്തിൽ നിന്ന് വെളിപ്പെടും അങ്ങനെ ഈ വിധത്തിൽ നിങ്ങൾ പ്രവർത്തിച്ചുകൂടാ, ജീവിച്ചു കൂടാ!!! നിങ്ങളെ ഓർത്ത് നമ്മുടെ കർത്താവ് സഹായിക്കുന്നു.
കടന്നുപോകുന്ന ഏവരുമായുള്ളോരേ നിങ്ങൾക്ക് ഇത് ഏതുമില്ലയോ ? ഈ വിധത്തിലുള്ള 'അനീതികൊണ്ട് സത്യത്തെ തടുക്കുന്ന സകല അഭക്തിക്കും നേരെ സ്വർഗത്തിൽ ദൈവത്തിൻ്റെ കോപം വെളിപ്പെടും. ദൈവം നിങ്ങളെ തകർത്തുകളയും. നിങ്ങളുടെ സമയം കഴിഞ്ഞു. നിങ്ങൾ തീർന്നു…

 


Previous Post Next Post