പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിനു കോൺ​ഗ്രസ് സ്ഥാനാർഥിയാകാൻ അപേക്ഷ നൽകിയത് നിരവധി പേർ.


പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിനു കോൺ​ഗ്രസ് സ്ഥാനാർഥിയാകാൻ അപേക്ഷ നൽകിയത് നിരവധി പേർ. പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിന് വേണ്ടിയാണ് അപേക്ഷകൾ എത്തിയത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ ആറു പേരുടെ പേരാണ് സജീവ ചർച്ചയിലുള്ളത്. എന്നാൽ കെപിസിസി നേതാക്കൾക്ക് അപേക്ഷ നൽകിയവരുടെയും എഐസി ഓഫീസിലേക്ക് ഇ-മെയിൽ അയച്ചവരുടെ എണ്ണവും കുറവല്ല. ഡൽഹിയിൽ നേരിട്ട് അപേക്ഷ നൽകിയവരുമുണ്ടെന്നാണ് റിപ്പോർട്ട്

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം കെപിസിസി സെക്രട്ടറി പിവി രാജേഷ്, ഡിസിസി പ്രസിഡന്റ്എ തങ്കപ്പൻ, കോൺ​ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ പി സരിൻ, എന്നീ പേരുകളാണ് സജീവ ചർച്ചയിൽ ഉൾപ്പെട്ടിട്ടുളളത്.

അപേക്ഷ നൽകിയവരിൽ ചിലർ കഴിഞ്ഞ ദിവസം പാലക്കാട്‌ എഐസിസി സെക്രട്ടറി പിവി മോഹനനുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. സ്ഥാനാർഥിയെ തീരുമാനിക്കുന്നത് വിജയ സാധ്യത സർവ്വെയുടെ ഫലം വന്നതിന് ശേഷമാവും.


Previous Post Next Post